ദില്ലി സംഘപരിവാര്‍ കലാപം; കൊല്ലപ്പെട്ട അജ്ഞാതരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് ദില്ലി ഹൈക്കോടതി; പോസ്റ്റുമോര്‍ട്ടം ദൃശ്യങ്ങള്‍ ചിത്രീകരിക്കണം, ഡിഎന്‍എ സംരക്ഷിക്കണം

ദില്ലി: ദില്ലി സംഘപരിവാര്‍ കലാപത്തില്‍ കൊല്ലപ്പെട്ട അജ്ഞാതരുടെ മൃതദേഹങ്ങള്‍ മാര്‍ച്ച് 11 വരെ സംസ്‌കരിക്കരുതെന്ന് ദില്ലി ഹൈക്കോടതിയുടെ ഉത്തരവ്.

പോസ്റ്റുമോര്‍ട്ടങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കണമെന്നും മരിച്ചവരുടെ ഡിഎന്‍എ സംരക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കലാപത്തോട് അനുബന്ധിച്ചുള്ള ഹര്‍ജികള്‍ മാര്‍ച്ച് 12ന് പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. പ്രകോപനപരമായ പ്രസംഗങ്ങള്‍ സംബന്ധിച്ച ഹര്‍ജിയും അന്ന് പരിഗണിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News