13 വര്‍ഷങ്ങള്‍ക്ക് ശേഷം മാധവനും അനുഷ്‌ക ഷെട്ടിയും; നിശബ്ദം ട്രെയിലര്‍

നടന്‍ മാധവനും അനുഷ്‌ക ഷെട്ടിയും 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ‘നിശ്ശബ്ദം’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി.

കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായി മാധവനെത്തുന്ന ചിത്രത്തില്‍ സാക്ഷി എന്ന മൂകയായ ചിത്രകാരിയായാണ് തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്‌ക ഷെട്ടി അഭിനയിക്കുന്നത്.

ഒരു പ്രേതഭവനത്തെ ചുറ്റിപറ്റിയുള്ള സംഭവങ്ങളാണ് ചിത്രം. ഹോളിവുഡ് സൂപ്പര്‍ ചിത്രങ്ങളായ കില്‍ ബില്‍, സ്പീഷ്യസ് തുടങ്ങിയ ചിത്രങ്ങളിലെ നടന്‍ മൈക്കല്‍ മാഡ്‌സണും ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. പോലീസ് ക്യാപ്റ്റനായ റിച്ചാര്‍ഡ് ഡിക്കന്‍സ് എന്ന കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തില്‍ അഭിനയിക്കുന്നത്.

കൂടാതെ അഞ്ജലി, ശാലിനി പാണ്ഡെ, സുബ്ബരാജു തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്. ഹേമന്ദ് മധുക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ഹൊറര്‍ സസ്പെന്‍സ് ത്രില്ലറാണ് ചിത്രം.

ഹിന്ദി, തമിഴ്, തെലുങ്ക് മലയാളം ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഗോപി മോഹന്‍, കൊന വെങ്കട് ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.

ചിത്രം നിര്‍മ്മിക്കുന്നത് കോന ഫിലിം കോര്‍പ്പറേഷനും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ്. മാധവനും അനുഷ്‌കയും മുന്‍പ് സുന്ദര്‍ സി സംവിധാനം ചെയ്ത റെന്‍ഡു എന്ന തമിഴ് ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, അതിന് ശേഷം13 വര്‍ഷത്തിന് ശേഷമാണ് ഇവര്‍ രണ്ടുപേരും വീണ്ടും ഒരു ചിത്രത്തിനായി ഒരുമിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News