കൊറോണ ഭയം; അമൃതാനന്ദമയി ആലിംഗനദര്‍ശനം നിര്‍ത്തി

കൊല്ലം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയി ആലിംഗനദര്‍ശനം അവസാനിപ്പിച്ചതായി മഠം അധികൃതര്‍ അറിയിച്ചു.

രാജ്യത്ത് 31 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. കൊല്ലം വള്ളിക്കാവ് ആശ്രമം ഇപ്പോള്‍ നിരന്തര നിരീക്ഷണത്തിലും പരിശോധനയിലുമാണെന്നും അതിനാല്‍ പൗരന്‍മാരേയോ വിദേശികളെയോ ആശ്രമത്തില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് മഠം അറിയിച്ചു.

പകല്‍ സമയത്തെ സന്ദര്‍ശനത്തിനും ആശ്രമത്തില്‍ താമസിക്കുന്നതിനും നിയന്ത്രണം ബാധകമാണ്. വിദേശ പൗരന്‍മാര്‍ എത്ര കാലം മുന്‍പ് രാജ്യത്ത് എത്തിയതാണെങ്കിലും നിയന്ത്രണം പാലിക്കേണ്ടതാണെന്ന് മഠം വാര്‍ത്തകുറിപ്പിലൂടെ അറിയിച്ചു.

കൊല്ലം വള്ളിക്കാവിലെ ആശ്രമത്തില്‍ ദിവസവും മൂവായിരത്തോളം പേരെയാണ് അമൃതാനന്ദമായിയെ കാണാനെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News