പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധം; കേന്ദ്രഫണ്ട് നിരസിച്ച് മുസ്ലിം ആരാധനാലയങ്ങള്‍

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി നല്‍കുന്ന കേന്ദ്രഫണ്ട് നിരസിച്ച് മുസ്ലിം ആരാധനാലയങ്ങള്‍. നിലവിലെ സാഹചര്യമാണ് തീരുമാനത്തിന് പിന്നില്ലെന്നാണ് മുസ്ലിം പള്ളി കമ്മിറ്റികളുടെ നിലപാട്.

കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായുള്ള സ്പിരിച്വല്‍ സര്‍ക്യൂട്ടിന് നേരെയാണ് മുസ്ലിം ആരാധനാലയങ്ങള്‍ മുഖം തിരിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ നിന്ന് ഉള്‍പ്പെടെ രണ്ടു പള്ളികള്‍ അടക്കം പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്.

കേന്ദ്ര ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയില്‍ 5 മുസ്ലിം പള്ളികള്‍ ഉള്‍പ്പെടെ 19 ആരാധനാലയങ്ങള്‍ പട്ടികയില്‍ ഇടം പിടിക്കാന്‍ ആണ് സാധ്യത. എന്നാല്‍ അതിന്റെ നടപടികള്‍ക്ക് കാത്തുനില്‍ക്കാതെയാണ് മുസ്ലിം പള്ളികമ്മിറ്റികള്‍ ഏകകണ്‌ഠേന ഈ തീരുമാനത്തില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here