മൈക്ക് എടുത്തെറിഞ്ഞ് ഊര്‍മ്മിള ഉണ്ണി; നാട്ടുകാരുടെ പ്രതിഷേധം

കൊല്ലം: ഉത്സവ പരിപാടിക്കിടെ മൈക്ക് എടുത്തെറിഞ്ഞ ഊര്‍മ്മിള ഉണ്ണിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.

കൊല്ലത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ തിരു ഉത്സവത്തോടനുബന്ധിച്ച് ഏഴാം ഉത്സവദിവസമായ ഇന്നലെ ഊര്‍മ്മിള ഉണ്ണിയുടെയും മകള്‍ ഉത്തര ഉണ്ണിയുടെയും സംഘത്തിന്റെയും നൃത്തനൃത്യങ്ങള്‍ ആയിരുന്നു ബുക്ക് ചെയ്തിരുന്നത്.

പരിപാടി ആരംഭിച്ച് പരിച്ചയപ്പെടുത്തുവാനായി ഊര്‍മ്മിള ഉണ്ണി വേദിയലെത്തി മൈക്കിലൂടെ സംസാരിക്കാന്‍ ശ്രമിക്കവേ ശബ്ദത്തില്‍ സാങ്കേതിക തടസമുണ്ടായി.

തുടര്‍ന്ന് ഇവരുടെ സംഘത്തിലെ സൗണ്ട് എഞ്ചിനിയര്‍ വേദിയിലേക്ക് ഉടനെ എത്തിയെങ്കിലും ഊര്‍മ്മിള ഉണ്ണി മൈക്ക് വലിച്ചെറിയുകയായിരുന്നു.

തുടര്‍ന്ന് മൈക്ക് തടസങ്ങള്‍ നീക്കി വീണ്ടും ഇവരുടെ പക്കല്‍ കൊടുത്തെങ്കിലും വീണ്ടും മൈക്ക് എടുത്തെറിയുകയായിരുന്നു. തുടര്‍ന്ന് നൃത്തം തുടര്‍ന്നപ്പോഴേക്കും മഴയെത്തിയതോടെ കാണികള്‍ ഗ്രൗണ്ടില്‍ നിന്ന് മാറുകയും ചെയ്തതോടെ കാണികളില്ലാത്ത സദസിന് മുന്നില്‍ നൃത്തം ചെയ്യേണ്ടി വന്നു.

തുടര്‍ന്ന് തങ്ങള്‍ക്ക് നൃത്തം തുടരാന്‍ സാധിക്കില്ലെന്ന് ഊര്‍മ്മിള ഉണ്ണിവേദിയിലെത്തി അറിയിച്ചതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയായിരുന്നു.
തുടര്‍ന്ന് പരിപാടി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

ശേഷം അഞ്ചാലുംമൂട് പോലീസും ക്ഷേത്ര ഭാരവാഹികളും നടത്തിയ ചര്‍ച്ച നടത്തി.

സ്റ്റേജിലെത്തി മൈക്ക് എറിഞ്ഞതിന് വിശദീകരണം നല്‍കിയ ശേഷമാണ്
ഇവരെ ക്ഷേത്രം വിട്ട് പോകാന്‍ അനുവദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here