കൊറോണ വൈറസിന് പിന്നില്‍ അമേരിക്ക; വൈറസ് ബയോളജിക്കല്‍ ആക്രമണത്തിന്റെ ഫലം; ലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തല്‍

ലോകം കൊറോണ വൈറസ് ബാധ ഭീതിയില്‍ കഴിയുമ്പോള്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഐആര്‍ജിസി ചീഫ് ഹുസൈന്‍ സലാമി.

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പിന്നില്‍ അമേരിക്കയാണെന്ന് സലാമി പറഞ്ഞു. ഇറാനെയും ചൈനയെയും ലക്ഷ്യം വച്ചുള്ള അമേരിക്കയുടെ ബയോളജിക്കല്‍ ആക്രമണത്തിന്റെ ഫലമാണ് കൊറോണയെന്ന് സലാമി പറഞ്ഞു.

സലാമിയുടെ വാക്കുകള്‍:

”കൊറോണ വൈറസ് അമേരിക്ക നടത്തിയ ബയോളജിക്കല്‍ ആക്രമണത്തിന്റെ ഫലമാണ്. അത് ആദ്യം ചൈനയിലേക്കും ഇറാനിലേക്കും പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. വൈറസിന്റെ ഉത്തരവാദി അമേരിക്കയാണെങ്കില്‍ അസുഖം അമേരിക്കയിലേക്ക് തന്നെ മടങ്ങും.”

സംശയങ്ങള്‍ തെളിയിക്കാനുള്ള ഔദ്യോഗിക രേഖകളൊന്നും ലഭ്യമല്ല. സംശയത്തിന് ലബോറട്ടറി അന്വേഷണവും വൈറസ് ജീനോമിനെക്കുറിച്ചുള്ള പഠനവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈറസിനെതിരെ ഇറാന്‍ ശക്തമായി പോരാടുമെന്നും സലാമി പറഞ്ഞു.

ഇന്ത്യയില്‍ രോഗബാധ 31

ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 31 ആയി.

ദില്ലി ഉത്തംനഗര്‍ സ്വദേശിയുടെ സാംപിള്‍ പരിശോധിച്ചതില്‍നിന്ന് ഇയാള്‍ കൊറോണ ബാധിതനാണെന്നു തെളിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ കര്‍ശന മുന്നറിയിപ്പാണ് കേന്ദ്രം പുറപ്പെടുവിച്ചിട്ടുള്ളത്.

വൈറസ് പടരുന്ന സാഹചര്യത്തില്‍ പൊതുപരിപാടികള്‍ ഒഴിവാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. പരിപാടികള്‍ സംഘടിപ്പിക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതല്‍ എടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ദില്ലിയിലെ എല്ലാ പ്രാഥമിക വിദ്യാലയങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ അറിയിച്ചിട്ടുണ്ട്. കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ബയോമെട്രിക് ഹാജര്‍ സംവിധാനം താല്‍കാലികമായി നിര്‍ത്തിവയ്ക്കാനും വകുപ്പ് മേധാവികള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവരോട് ദില്ലി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

വൈറസ് അതിവേഗം വ്യാപിക്കുന്ന ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ തീര്‍ത്ഥാടകരേയും വിദ്യാര്‍ത്ഥികളേയും നാട്ടില്‍ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ചൈന, കൊറിയ തുടങ്ങി വൈറസ് വ്യാപിക്കുന്ന രാജ്യങ്ങളിലേക്ക് സഞ്ചരിക്കരുതെന്ന് ഇന്ത്യന്‍ പൗരന്‍മാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here