പരാതിക്കാരനെ വേട്ടയാടുന്ന പൊലീസ്

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ വര്‍ഗീയകലാപത്തിന് വഴിമരുന്നിട്ട വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കോടതിയെ സമീപിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിനെ വേട്ടയാടി പൊലീസ്. കഴിഞ്ഞ ഡിസംബര്‍ ആറിലെ ഹര്‍ഷ് മന്ദറിന്റെ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളുടെ പേരിലാണ് നീക്കം.

ഹര്‍ഷ് മന്ദറിനെതിരെ കോടതിയലക്ഷ്യനടപടി ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ലീഗല്‍ സെല്‍ ഡിസിപി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.കലാപപശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ബിജെപി എംപി പര്‍വേഷ് വര്‍മ, ബിജെപി എംഎല്‍എ അഭയ് വര്‍മ, മുന്‍ എംഎല്‍എ കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഹര്‍ഷ് മന്ദറിന്റെ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജി എസ് മുരളീധര്‍ ഉത്തരവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here