കൊറോണ: ഐപിഎല്‍ മത്സരങ്ങള്‍ മാറ്റുമോ? ഗാംഗുലിയുടെ മറുപടി

കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാറ്റിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തള്ളി.

മുന്‍ നിശ്ചയിച്ചപ്രകാരം ഈ മാസം 29ന് തന്നെ ഐപിഎല്ലിന് തുടക്കമാകുമെന്ന് ഗാംഗുലി വ്യക്തമാക്കി. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഐപിഎല്ലില്‍ താരങ്ങളും ആരാധകരുമായുള്ള സമ്പര്‍ക്കം നിയന്ത്രിക്കും. ആരാധകര്‍ക്ക് ഹസ്തദാനം നല്‍കുന്നത് ഉള്‍പ്പെടെ നിരുത്സാഹപ്പെടുത്തും. ആരാധകരുടെ മൊബൈല്‍ ഫോണുകള്‍ വാങ്ങി സെല്‍ഫിയും ചിത്രങ്ങളും പകര്‍ത്തുന്നതും തടയും.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ലോക വ്യാപകമായി കായിക മേളകള്‍ മാറ്റിവയ്ക്കുന്നത് തുടരുന്നതിനിടെയാണ് ഐപിഎല്ലുമായി മുന്നോട്ടു തന്നെയാണെന്ന ഗാംഗുലിയുടെ പ്രഖ്യാപനം.

ജൂലൈയില്‍ നടക്കേണ്ട ടോക്കിയോ ഒളിംപിക്‌സും മാറ്റിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here