ദൃശ്യമാധ്യമങ്ങൾക്ക് വിലക്ക്: ഇനി ആരും സത്യം പറയാതിരിക്കാനുള്ള ‘മുൻകരുതൽ’: ഡിവൈഎഫ്ഐ

രണ്ട് ദൃശ്യ മാധ്യമങ്ങൾക്ക് 48മണിക്കൂർ വിലക്കേർപ്പെടുത്തിയ ബിജെപി സർക്കാർ നടപടി അത്യന്തം അപലപനീയമാണ്. ജനാധിപത്യ മൂല്യങ്ങൾക്കെതിരും മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള നഗ്നമായ കടന്നാക്രമണവുമാണ്.

ഡൽഹിയിൽ നടന്ന വംശീയാക്രമണങ്ങളുടെ വാർത്ത നല്കിയതിനാലാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നിർഭയമായ വാർത്തകളാണ് ഒരുപരിധിവരെ ഡൽഹിയിൽ ഇരകൾക്ക് ആശ്വാസമായത്. പോലീസിനെ നടപടികൾക്ക് പ്രേരിപ്പിച്ചതും മാധ്യമ ഇടപെടലുകളായിരുന്നു.

2002ലെ ഗുജറാത്ത് വംശഹത്യയെപ്പോലെ പദ്ധതിയിട്ടിരുന്നെങ്കിലും അധിക ദിവസം അതുപോലെ അക്രമങ്ങൾ തുടരാതിരുന്നതിൽ നിർഭയമായ മാധ്യമ ഇടപെടലുകൾക്ക് വളരെ വലിയപങ്കുണ്ടായിരുന്നു.

ഇത്തരം സന്ദർഭങ്ങൾ ഇനി രാജ്യത്തു ആവർത്തിച്ചാൽ ആരും സത്യം വിളിച്ചുപറയാതിരിക്കാനുള്ള ‘മുൻകരുതലാണ് ‘ഈ നടപടി.

ആർഎസ്എസിനെ വിമർശിച്ചതും പോലീസും സർക്കാരും നിഷ്ക്രിയമായിരുന്നു എന്ന് റിപ്പോർട്ട് ചെയ്തതുമൊക്കെയാണ് വിലക്കിനുള്ള ഉത്തരുവുകളിൽ കാരണങ്ങളായി പറയുന്നത്.

ആർഎസ്എസിന്റെയും കേന്ദ്രസർക്കാരിന്റെയും ഏകപക്ഷീയമായ വിവരണങ്ങൾ മാത്രം നല്കുന്നവരായി മാധ്യമങ്ങൾ മാറണം എന്നാണ് ഏതൊരു സേശ്ചാധിപതികളെയും പോലെ മോദിസർക്കാരും ആഗ്രഹിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും നിരോധനം നേരിടുമ്പോൾ ശക്തമായ പ്രതിഷേധമാണ് ഉയരേണ്ടത്. രാജ്യത്തിന്റെ ജനാധിപത്യം കാത്തുസൂക്ഷിക്കാൻ, നിർഭയമായ മാധ്യമ പ്രവർത്തനം ഉറപ്പുവരുത്താൻ നമുക്കാകെ ബാധ്യതയുണ്ട്.

ജനാധിപത്യ വിരുദ്ധമായ കേന്ദ്രസർക്കാർ നടപടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News