മലയാള മാധ്യമങ്ങള്‍ക്ക് വിലക്ക്: തങ്ങളുടെ താല്‍പര്യങ്ങളിലേക്ക് മാധ്യമങ്ങളെ എത്തിക്കാനുള്ള സംഘപരിവാര്‍ തന്ത്രം: മന്ത്രി കെകെ ശൈലജ

എഷ്യാനെറ്റ് ന്യൂസ്‌, മീഡിയ വൺ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍.

തങ്ങളുടെ സ്വാർത്ഥ താൽപര്യത്തിലേക്ക് മാധ്യമങ്ങളെ എത്തിക്കാനുള്ള കുതന്ത്രമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഡൽഹി കലാപം സംബന്ധിച്ച് റിപ്പോർട്ടിംഗിന് പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി എന്നത് കൗതുകകരമാണെന്നും മന്ത്രി പറഞ്ഞു.

ജനാധിപത്യത്തെ പാടെ ഒഴിവാക്കി കൊണ്ട് ഫാസിസ്റ്റിക് രീതിയിലേക്ക് ഭരണകൂടത്തെ എത്തിക്കുവാനുള്ള കേന്ദ്രസർക്കാരിന്റെ ഇത്തരം നടപടികൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ശക്തമായ പ്രതിഷേധത്തിന് ഇറങ്ങേണ്ടതാണെന്നും

ഫാസിസ്റ്റ് ഭരണകൂടത്തിനുകീഴിൽ പണയംവെക്കാത്ത മാധ്യമധർമ്മത്തിന്റെ ധീരതയുടെ അടയാളമായി മാധ്യമങ്ങൾ മാറുക തന്നെ ചെയ്യുമെന്നും കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News