ഫാസിസ്റ്റുകള്‍ പണ്ടും മാധ്യമങ്ങളെ ഭയപ്പെട്ടിട്ടുണ്ട്; മനുഷ്യരുടെ അറിയാനുള്ള അവകാശത്തിനെതിരായ നടപടിയെ ഒന്നിച്ചെതിര്‍ക്കണമെന്ന് എം സ്വരാജ്

രണ്ട് മലയാളം ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിയ്ക്കൂർ സമയത്തേയ്ക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം ജനാധിപത്യത്തോടും ഇന്ത്യയോടു തന്നെയുമുള്ള വെല്ലുവിളിയാണ് അല്ല, യുദ്ധപ്രഖ്യാപനം തന്നെയാണെന്ന് എം സ്വരാജ് എംഎല്‍എ

ആര്‍എസ്എസ് ഭീകരതയെ തുറന്നു കാണിയ്ക്കുന്ന മാധ്യമങ്ങൾക്കെല്ലാമുള്ള താക്കീതും ഭീഷണിയുമാണെന്നും

ഹിറ്റ്ലറിൽ നിന്നും ആശയം കടംകൊണ്ടവർക്ക് ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ വെറും വാക്കുകൾ മാത്രമാണെന്നും എം സ്വരാജ് പറഞ്ഞു.

രണ്ട് ടെലിവിഷൻ ചാനലുകൾക്കെതിരായല്ല മുഴുവൻ മനുഷ്യരുടെയും അറിയുവാനുള്ള അവകാശത്തിനെതിരായ നടപടിയാണിതെന്നും എം സ്വരാജ് പറഞ്ഞു.

സ്വതന്ത്രവും നീതിപൂർവവുമായ മാധ്യമ പ്രവർത്തനം അസാധ്യമാക്കുന്ന ഇന്ത്യൻ ഭരണകൂടത്തിൻ്റെ ഫാസിസ്റ്റ് നീക്കങ്ങൾക്കെതിരെ എല്ലാവരും ഒന്നിച്ച് പോരാട്ടത്തിനിറങ്ങണമെന്നും എം സ്വരാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News