മലയാള മാധ്യമങ്ങളുടെ സംപ്രേഷണ വിലക്കില്‍ വ്യാപക പ്രതിഷേധം

ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് മലയാള വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ പ്രക്ഷേപണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടിയില്‍ വ്യാപകമായ പ്രതിഷേധമുയരുന്നു.

ദില്ലിയില്‍ കലാപം ആളിപ്പടരുമ്പോള്‍ മൗനം പാലിച്ച ദില്ലി പൊലീസിനെതിരെ നടപടിയെടുക്കാത്ത കേന്ദ്ര സര്‍ക്കാരാണ് വാര്‍ത്തകള്‍ പുറം ലോകത്തെ അറിയിച്ച മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്കെതിരായ വിലക്ക് സംഘപരിവാര്‍ താല്‍പര്യങ്ങളിലേക്ക് അവരെ എത്തിക്കാനുള്ള കുതന്ത്രമാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പ്രതികരിച്ചു. രാജ്യത്ത് ജനാധിപത്യം ഇല്ലാതാവുകയാണെന്നും.

അടുത്ത കാലത്തൊന്നും മാധ്യമങ്ങല്‍ക്കെതിരെ ഇത്തരം നടപടികള്‍ ഉണ്ടായിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചെന്നാരോപിച്ച് മലയാള മാധ്യമങ്ങള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ച കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം യഥാര്‍ഥത്തില്‍ തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തകള്‍ കൊടുത്ത റിപ്പബ്ലിക് ചാനലിനെയും ടൈംസ് നൗവിനെയും കാണുന്നില്ലെന്നും ശശി തരൂര്‍ എംപി പ്രതികരിച്ചു.

ഫാസിസ്റ്റുകള്‍ പണ്ടും മാധ്യമങ്ങളെ ഭയപ്പെട്ടിട്ടുണ്ടെന്നും സാധാരണക്കാരന്റെ അറിയാനുള്ള അവകാശത്തിനെതിരായ നടപടിയെ ഒരുമിച്ചെതിര്‍ക്കണമെന്ന് എം സ്വരാജ് പ്രതികരിച്ചു.

മാധ്യമങ്ങള്‍ക്കെതിരായ വിലക്ക് രാജ്യത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ സൂചിപ്പിക്കുന്നതാണെന്നും കലാപത്തിന്റെ നേര്‍ക്കാഴ്ചകള്‍ ലോകത്തിന് മുന്നിലെത്തിച്ചതിനുള്ള പ്രതികാര നടപടിയാണിതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കൂച്ചു വിലങ്ങിടലാണ്.

ഈ ഫാസിസ്റ്റിക് നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും. ഭരണ വര്‍ഗത്തിന് മുന്നില്‍ ഇഴയാന്‍ തയ്യാറായ മാധ്യമങ്ങളെ ഇത് കൂടുതല്‍ വിധേയപ്പെടുത്തുമെന്നും പുരോഗമന കലാ സാഹിത്യ സംഘം പ്രസ്ഥാവനയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News