കേരളത്തിനായി ട്രാക്കിൽ നേട്ടം കൊയ്ത പെൺകരുത്ത്; സർക്കാർ ജോലിയില്‍ പ്രവേശിച്ച് 3 മുന്‍ താരങ്ങള്‍

കേരളത്തിനായി മിന്നും കുതിപ്പ് നടത്തിയ മൂന്ന് കായിക താരങ്ങൾ ഒരുമിച്ച് കഴിഞ്ഞ ദിവസം പാലക്കാട് സർക്കാർ ജോലിയിൽ കയറി. കേരളത്തിനായി ട്രാക്കിൽ നേട്ടം കൊയ്ത പറളി സ്ക്കൂളിലെ മൂന്ന് മുൻ താരങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിലാണ് സർക്കാർ ജോലി നൽകിയത്.

പറളി സ്ക്കൂളിൽ നിന്നാണ് കുതിപ്പ് തുടങ്ങിയത്. പിന്നീട് കേരളത്തിനായി ദീർഘദൂര ട്രാക്കിൽ മെഡൽ കൊയ്തു.
വി.എസ്. സുകന്യ, വി വി ശോഭ, എംഡി താര; ഒരു കാലത്തെ കായിക കേരളത്തിൻ്റെ പെൺകരുത്ത്.

കായിക രംഗത്തെ നേട്ടങ്ങൾ പരിഗണിച്ചാണ് സർക്കാർ മൂന്ന് പേർക്കും വിദ്യാഭ്യാസ വകുപ്പിൽ ജോലി നൽകിയത്. സുകന്യ ചെർപ്പുളശേരി എ.ഇ.ഒ. ഓഫീസിലും, ശോഭ കുഴൽമന്ദം എ ഇ.ഒ. ഓഫീസിലും, താര ഒറ്റപ്പാലം എ ഇ.ഒ. ഓഫീസിലും എൽ.ഡി. ക്ലർക്കുമാരായി ജോലിക്ക് കയറി.

കായിക രംഗത്തെ കുതിപ്പിലേക്ക് കൈപിടിച്ചുയർത്തിയ പറളി സ്ക്കൂളിലെ കായികാധ്യാപകൻ മനോജ് മാഷിനെയും മറ്റ് അധ്യാപകരെയും മൂന്ന് പേരും സ്ക്കൂളിലെത്തി കണ്ട ശേഷമാണ് ആദ്യ ദിനം ഒരുമിച്ച് ജോലിക്ക് കയറിയത്. സർക്കാർ ജോലിയെന്ന സ്വപ്നം സഫലമായതിൻ്റെ സന്തോഷത്തിലാണ് മൂന്ന് പേരും

കായികരംഗത്ത് മികവ് പ്രകടിപ്പിച്ചവർക്ക് സംസ്ഥാന സർക്കാർ ജോലി നൽകുന്നത് കായികരംഗത്തേക്ക് കടന്നു വരുന്ന താരങ്ങൾക്ക് പ്രചോദനമാകുമെന്ന് കായികാധ്യാപകൻ മനോജ് പറഞ്ഞു. മൂവർക്കും ആശംസകൾ നേരാൻ കോങ്ങാട് എം എൽ എ കെ വി വിജയദാസും സ്ക്കൂളിലെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News