കഞ്ചിക്കോട് വരുൺ ബീവറേജസ് അടച്ചുപൂട്ടാനൊരുങ്ങുന്നു

പെപ്സി ഉത്പാദിപ്പിക്കുന്ന കഞ്ചിക്കോട് വരുൺ ബീവറേജസ് അടച്ചുപൂട്ടാനൊരുങ്ങുന്നു. ലോക്ക് ഔട്ട് നോട്ടീസ് കമ്പനി പുറത്തിറക്കി. തൊഴിലാളി സമരം നടക്കുന്നതിനിടെയാണ് കമ്പനി ലോക്ക് ഔട്ട് നോട്ടീസ് ഗേറ്റിൽ പതിച്ചിരിക്കുന്നത്.

സേവന വേതന വ്യവസ്ഥകൾ പരിഷ്ക്കരിക്കണമെന്നാവശ്യപ്പെട്ട് ഏറെ നാളുകളായി വരുൺ ബീവറേജസിലെ കരാർ തൊഴിലാളികൾ സമരത്തിലാണ്. ഇതിനിടെയാണ് ഈ മാസം 21 നകം കമ്പനി അടച്ചു പൂട്ടുമെന്ന് കാണിച്ച് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. കഞ്ചിക്കോട് പ്രവർത്തിച്ചിരുന്ന പെപ്സി കഴിഞ്ഞ വർഷം മാർച്ചിൽ അടച്ചു പൂട്ടി വരുൺ ബീവറേജസിന് ഉത്പാദനം നടത്താൻ കൈമാറിയിരുന്നു.

ഒരു വർഷം പൂർത്തിയാകുമ്പോഴാണ് പെപ്സിയുടെ പാതയിൽ അടച്ചുപൂട്ടാനായി വരുൺ ബീവറേജസ് ഒരുങ്ങുന്നത്. പെപ്സിക്ക് സമാനമായി തൊഴിലാളി സമരത്തിൻ്റെ പേര് പറഞ്ഞാണ് വരുൺ ബീവറേജസും അടച്ചു പൂട്ടൽ നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

സമരം നടത്തുന്ന തൊഴിലാളികളുമായി ചർച്ച നടത്തിയിരുന്നെങ്കിലും വേതന വർധനവുമായി ബന്ധപ്പെട്ട് അനുകൂല നിലപാട് മാനേജ്മെൻ്റ് എടുത്തിരുന്നില്ല. സമരത്തെ തകർക്കാനാണ് അടച്ചുപൂട്ടൽ ഭീഷണിയെന്ന് തൊഴിലാളി സംഘടനകൾ പറഞ്ഞു.

സ്ഥിരം ജീവനക്കാരും താത്ക്കാലിക തൊഴിലാളികളുടെ സമരത്തിന് പിന്തുണ നൽകുന്നുണ്ട്. സർക്കാർ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ മാർച്ച് നടത്തി. ഈ മാസം 10ന് തൊഴിൽ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ തൊഴിലാളികളും മാനേജ്മെൻ്റുമായി ചർച്ച തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News