പ്രളയഫണ്ട് തിരിമറി; തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്നാരോപിച്ച് സക്കീർ ഹുസൈൻ

പ്രളയഫണ്ട് തിരിമറി നടന്ന സംഭവത്തില്‍ തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്നാരോപിച്ച് സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനാണ് പരാതിക്കാരനായ ഗിരീഷ് ബാബു ശ്രമിക്കുന്നതെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും സക്കീര്‍ ഹുസൈന്‍ ആരോപിച്ചു. അതേസമയം പ്രളയഫണ്ട് തട്ടിപ്പ് കേസിൽ പ്രതികളായ മൂന്ന് പേരെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സിപിഐഎം പുറത്താക്കി.

കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് പ്രളയ ഫണ്ട് തട്ടിപ്പിൽ സക്കീർ ഹുസൈന്‍റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രംഗത്തെത്തിയത്. മുഖ്യമന്ത്രിക്കും സഹകരണ വകുപ്പിനും ഗിരീഷ് ബാബു പരാതി നല്‍കുകയും ചെയ്തിരുന്നു.

പിന്നാലെയാണ് ഗിരീഷ് ബാബു തന്നെ വ്യക്തിഹത്യ നടത്തുന്നുവെന്നാരോപിച്ച് കളമശേരി ഏരിയ സെക്രട്ടറിയായ സക്കീര്‍ ഹുസൈനും രംഗത്തെത്തിയത്. യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്താനാണ് പരാതിക്കാരനായ ഗിരീഷ് ബാബു ശ്രമിക്കുന്നതെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി സക്കീര്‍ ഹുസൈന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി

സഹകരണ ബാങ്കിൽ നിന്ന് പണം കൈമാറാൻ താന്‍ സമ്മർദ്ദം ചെലുത്തിയെന്നതടക്കമുളള ആരോപണങ്ങളില്‍ തെളിവുണ്ടെങ്കില്‍ കാണിക്കണമെന്നും സക്കീര്‍ ഹുസൈന്‍ വെല്ലുവിളിച്ചു.

അതേ സമയം കേസിൽ പ്രതികളായ എം.എം.അൻവർ, കൗലത്ത് അൻവർ ,എം.നിധിൻ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കിയതായി സി.പി.ഐഎം. ജില്ലാ നേതൃത്വം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News