ക്വിഫ്’ രാജ്യാന്തര ചലച്ചിത്ര മേള: വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

ലോക സിനിമയെ കൊല്ലത്തിന് പരിചയപ്പെടുത്തിയ ക്വയിലോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം എഡിഷന്‍ വെബ്‌സൈറ്റ് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പ്രകാശനം ചെയ്തു.

ജി-മാക്‌സ് തീയറ്ററില്‍ മാര്‍ച്ച് ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന മേളയില്‍ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയ പാരസൈറ്റ് ഉള്‍പ്പടെ 21 ഓളം സിനിമകള്‍ പ്രദര്‍ശിപ്പിക്കും.

സംസ്ഥാന യുവജന കമ്മീഷന്‍, ചലച്ചിത്ര അക്കാദമി, കേരള സര്‍വകലാശാല യൂണിയന്‍ എന്നിവ സംയുക്തമായാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് 150 രൂപയും മറ്റുള്ളവര്‍ക്ക് 250 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. വിശദ വിവരങ്ങള്‍ www.qiff.in വെബ്‌സൈറ്റിലും 9961227596, 9497080847, 9539999676 എന്നീ ഫോണ്‍ നമ്പരുകളിലും ലഭിക്കും.

യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം ചടങ്ങില്‍ അധ്യക്ഷയായി. ഫിലിം ഫെസ്റ്റിവല്‍ കണ്‍വീനര്‍ പി അനന്തു, ഫെസ്റ്റിവല്‍ ഡയറക്ടര്‍ മുഹമ്മദ് നസ്മല്‍, നാഗരാജ നാണി, പി വി ഫെബി തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News