‘നോൾകൂൾ’ കൊല്ലത്തെ മണ്ണിലും വിളയിച്ചെടുത്ത് ഹരിതലക്ഷമി ആത്മ ഗ്രൂപ്പ്

ജർമ്മൻ സ്വദേശിയും,കാശ്മീരിലെ കൃഷിയിടങളിൽ സ്ഥിരതാമവുസമാക്കിയ പച്ചക്കറിയായ നോൾകൂൾ കൊല്ലത്തെ മണ്ണിലും വിളയിക്കാമെന്ന് ഹരിതലക്ഷമി ആത്മ ഗ്രൂപ്പ് തെളിയിച്ചു. നിരവധി വൈറ്റമിനുളുടെ കലവറയാണ് നോൾകൂൾ.

തമിഴ്നാട് കമ്പത്ത് നിന്ന് വിത്ത് വാങി പരീക്ഷണാർത്ഥം തൈ മുളപ്പിച്ചു.50 തൈ നട്ടുപിടിപ്പിച്ചു മൂന്ന് മാസത്തെ പരിചരണത്തിൽ നോൾകൂൾ വിളവെടുപ്പിന് തയാർ.

കശ്മീർ പോലെ തണുപ്പുള്ള പ്രദേശങളിലെ മണ്ണിൽ മാത്രമെ വിളയു എന്നു കരുതിയ നോൾകൂൾ കർഷകരെയാകെ വിസ്മയിപ്പിച്ചുകൊണ്ട് പല ഇതളുകളുമായി കൊല്ലത്തെ ഉപ്പിന്റെ അംശമുള്ള മണ്ണിൽ പൂർണ്ണ ആരോഗ്യത്തോടെ വിളഞ്ഞു.

ആൽഫബെറ്റിക്ക് ഓർഡറിലെ എല്ലാ അക്ഷരങ്ങളിൽപ്പെട്ട പോഷക ഗുണങളും നോൾകൂളിൽ ഉണ്ട്.നേരിയ മധുരം തോന്നിക്കുന്നതിനാൽ ആപ്പിൾ കഴിക്കുന്നതു പോലെ കഴിക്കാനുമാകും. കൊല്ലം ഹരിതലക്ഷമി ആത്മ ഗ്രൂപ്പാണ് ജർമ്മൻ സ്വദേശിയായ നോൾകൂളിനെ കൊല്ലത്തേക്ക് വരവേറ്റത്.

ക്യാബേജ് കുടുമ്പത്തിലെ അംഗമാണ് പേര് പേ‌ാലെ തന്നെ ടെൻഷനകറ്റാൻ സഹായിക്കുന്ന നോൾകൂളെന്ന ജർമ്മൻ ടുർണിപ്പ്.മുമ്പ് ഹരിതലക്ഷമി ഗ്രൂപ് റാഡിഷും കൃഷിചെയ്ത് വിജയിപ്പിച്ചു.

പരിസ്ഥിതയിലെ മാറ്റങൾ പരമ്പരാഗത കൃഷിയേയും പ്രതികൂലമായി ബാധിക്കുമ്പോൾ പരിചിതമല്ലാത്ത മറ്റ് കാർഷിക വിഭവങ്ങളെ കേരളത്തിലെ മണ്ണ് രണ്ട് കയ്യും നീട്ടി വെൽക്കം ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News