ബിഎസ്‌ 4 വണ്ടികൾ 31നകം രജിസ്‌റ്റർ ചെയ്യണം

സുപ്രീംകോടതിവിധിയുടെ പശ്‌ചാത്തലത്തിൽ ബിഎസ്‌-4 വിഭാഗത്തിലുള്ള വാഹനങ്ങൾ 31നകം രജിസ്റ്റർചെയ്യണമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ഏപ്രിൽ ഒന്നുമുതൽ ഇത്തരം വാഹനങ്ങൾ രജിസ്‌റ്റർ ചെയ്യരുതെന്നാണ്‌ കോടതിവിധി.

31 വരെ രജിസ്‌ട്രേഷന്‌ പ്രത്യേക സൗകര്യം ഉണ്ടാകും. ആർടിഒ ഓഫീസുകൾ അധികസമയത്തും പ്രവർത്തിക്കും. രാത്രിയായാലും രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു നൽകും. 14ന്‌ രണ്ടാംശനിയാഴ്‌ചയും ഓഫീസ്‌ പ്രവർത്തിക്കും.

ഓൺലൈൻ രജിസ്‌ട്രേഷൻ ആയതിനാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‌ മറ്റൊന്നും ചെയ്യാനാകില്ല. സുപ്രീംകോടതിവിധിക്കെതിരെ അപ്പീൽ നൽകേണ്ടത്‌ കേന്ദ്രമാണ്‌. സംസ്ഥാനത്ത്‌ മാത്രമായി ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകുമോ എന്ന്‌ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

വാഹന എൻജിനില്‍ നിന്നും പുറന്തള്ളുന്ന പുകയുടെ മലിനീകരണ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്രം ഏര്‍പ്പെടുത്തിയ സംവിധാനമാണ് ഭാരത് സ്റ്റേജ് സ്റ്റാന്റേഡ്‌ (ബിഎസ്‌).

പെട്രോള്‍-, ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അള വ് സംബന്ധിച്ച മാനദണ്ഡമാണിത്‌. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1-ല്‍ തുടങ്ങി നിലവില്‍ ഇത് ബിഎസ് 6ൽ എത്തി നില്‍ക്കുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here