48 മണിക്കൂര്‍ വിലക്ക് മണിക്കൂറുകള്‍ മാത്രമായി; ഏഷ്യാനെറ്റ് ന്യൂസും മീഡിയാവണ്ണും സംപ്രേഷണം പുനരാരംഭിച്ചു

കേന്ദ്രസര്‍ക്കാര്‍ 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിയ ഏഷ്യാനെറ്റ് ന്യൂസും മീഡിയാവണ്ണും സംപ്രേഷണം പുനരാരംഭിച്ചു. ഏഷ്യാനെറ്റ് ന്യൂസ് 6 മണിക്കൂറിന് ശേഷവും മീഡിയാവണ്‍ 14 മണിക്കൂറിന് ശേഷവുമാണ് സംപ്രേഷണം ആരംഭിച്ചത്. ഏത് സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയാവണ്ണിന്റെയും വിലക്ക് പിന്‍വലിച്ചതെന്ന് വ്യക്തമല്ല.

ദില്ലിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് കേന്ദ്രവാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാവണ്ണിനും വിലക്കേര്‍പ്പെടുത്തിയത്.

ഇന്നലെ രാത്രി 7.30 മുതലാണ് ഇരുചാനലുകള്‍ക്കും വിലക്കേര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News