യുഎഇയില്‍ ഇന്ത്യന്‍ പൗരന്‍ അടക്കം പതിനഞ്ചു പേര്‍ക്കുകൂടി കോവിഡ് 19

യുഎഇയില്‍ ഇന്ത്യന്‍ പൗരന്‍ അടക്കം പതിനഞ്ചു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇതോടെ വൈറസ് ബാധയേറ്റവരുടെ എണ്ണം നാല്‍പ്പത്തിയഞ്ചായി. ഇന്ത്യ, സൗദി അറേബ്യ, ഇറാന്‍, മൊറോക്കോ, ചൈന, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണു പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ മാറ്റിപ്പാര്‍പ്പിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ഇവരെല്ലാം വിദേശത്തുനിന്നും വന്നവരാണ്. രോഗബാധയേറ്റവരുമായി ഇടപഴകിയ അഞ്ചുപേരെയും പരിശോധനകള്‍ക്കായി മാറ്റിപ്പാര്‍പ്പിച്ചു.

അതേസമയം, രണ്ട് ചൈനീസ് സ്വദേശികളുള്‍പ്പെടെ ഏഴുപേര്‍ രോഗമുക്തി നേടിയതായി മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News