ജീവനക്കാരന് കൊറോണ; ഫേസ്ബുക്ക് ആസ്ഥാനം അടച്ചു

ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കിന്റെ ലണ്ടന്‍ ഓഫീസും സിങ്കപ്പൂര്‍ ആസ്ഥാന ഓഫീസിന്റെ ഭാഗവും അടച്ചു.

സിങ്കപ്പൂര്‍ മറീന വണ്‍ ഓഫീസിലെ ജീവനക്കാരനാണ് വെള്ളിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാള്‍ അടുത്തിടെ ലണ്ടന്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്നു. അതിനാലാണ് ലണ്ടന്‍ ഓഫീസും അടയ്ക്കാന്‍ തീരുമാനിച്ചത്. മാര്‍ച്ച് ഒമ്പത് വരെയാണ് ലണ്ടന്‍ ഓഫീസ് അടയ്ക്കുന്നത്.

വൈറസ് ബാധ സ്ഥിരീകരിച്ച ഓഫീസുകള്‍ വൈറസ് മുക്തമാക്കുന്നതിനായി ഉടന്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചു.

സിങ്കപ്പൂര്‍ ഓഫീസിലെ ജീവനക്കാരോട് മാര്‍ച്ച് 13 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ചതായും കമ്പനി വ്യക്തമാക്കി.

ഫേയ്‌സ്ബുക്കിന്റെ ഷാങ്ഹായ് ഓഫീസ് നേരത്തെ അടച്ചിരുന്നു. ഇറ്റലി, ദക്ഷിണ കൊറിയ, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവിടങ്ങളിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കമ്പനി നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News