മാധ്യമവിലക്ക്; മോദി സര്‍ക്കാരിന്റെ കുറ്റങ്ങളും വീഴ്ചകളും മറച്ചുവയ്ക്കാനുള്ള പരിശ്രമം; താല്പര്യങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്നും സിപിഐഎം പിബി

ഏഷ്യാനെറ്റ്, മീഡിയ വണ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യുറോ.

വിലക്കേര്‍പ്പെടുത്തിയ നടപടി മാധ്യമങ്ങള്‍ക്ക് നേരെ മോദി സര്‍ക്കാര്‍ നടത്തിയ നേരിട്ടുള്ള ആക്രമണമാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമം.

കലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് കുറ്റകരമായ വീഴ്ച പറ്റി. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ കലാപത്തിന് വഴിയൊരുക്കി.

സര്‍ക്കാരിന്റെ ഈ കുറ്റങ്ങളും വീഴ്ചകളും പൂര്‍ണമായും മറച്ചുവയ്ക്കാനുള്ള പരിശ്രമമാണ് മാധ്യമ വിലക്കെന്നും സിപിഐഎം.പോളിറ്റ് ബ്യുറോ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel