
സംസ്ഥാനത്ത് വനിതകള്‍ക്കു വേണ്ടിയുള്ള ആദ്യത്തെ വണ്‍ ഡേ ഹോം ആരംഭിച്ചു. വനിതകള്‍ക്കു വേണ്ടിയുള്ള ഒരു സംരംഭം വനിതാദിനത്തോടനുബന്ധിച്ച് തുടങ്ങുന്നത് സന്തോഷകരമാണ്.
തലസ്ഥാനത്താണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആദ്യ വണ്‍ഡേ ഹോം തുടങ്ങുന്നത്. അടിയന്തിര ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് താമസ സൗകര്യമൊരുക്കാനാണ് വണ്‍ഡേ ഹോം.
6 ക്യുബിക്കിളുകളും 25 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററിയും ഉള്‍പ്പെടുന്ന ഈ താമസ സൗകര്യം തയ്യാറാക്കിയിരിക്കുന്നത് തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ എട്ടാം നിലയിലാണ്.
എയര്‍ കണ്ടീഷനിങ്ങ്, ഡ്രസിങ്ങ് റൂം, ടോയ്‌ലറ്റുകള്‍, കുടിവെള്ളം എന്നീ സൗകര്യങ്ങളോടു കൂടിയാണ് വണ്‍ ഡേ ഹോം സജ്ജമാക്കിയിരിക്കുന്നത്.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമാണ് പ്രവേശനമെങ്കിലും അമ്മമാരോടൊപ്പമെത്തുന്ന 12 വയസ്സുവരെയുള്ള ആണ്‍കുട്ടികള്‍ക്കും താമസം അനുവദിക്കുന്നതാണ്. അശരണരായ വനിതകള്‍ക്ക് ഇവിടെ മുന്‍ഗണന നല്‍കും.
ചെറിയ തുക ഈടാക്കിയാണ് വണ്‍ഡേ ഹോം അനുവദിക്കുന്നത്. വനിതാ ശിശു വികസന വകുപ്പും നഗരസഭയും ചേര്‍ന്നാണ് വണ്‍ഡേ ഹോം ആരംഭിക്കുന്നത്.
രാത്രികാലങ്ങളില്‍ എത്തുന്നവര്‍ക്ക് താമസമൊരുക്കാനുള്ള എന്റെ കൂട് പദ്ധതി നേരത്തെ തന്നെ നിലവിലുണ്ട്. അതിനു പുറമെയാണ് വണ്‍ഡേ ഹോം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here