ദില്ലി കലാപം: ജീവന്‍ നഷ്ടപ്പെട്ട ആറുപേരുടെ ആശ്രിതര്‍ക്ക് സിപിഐ എം 6 ലക്ഷം രൂപ നല്‍കി

ദില്ലി വര്‍ഗീയകലാപത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആറുപേരുടെ ആശ്രിതര്‍ക്ക് സിപിഐ എം നേതൃത്വത്തിലുള്ള ഐക്യദാര്‍ഢ്യസമിതി അടിയന്തരസഹായമായി ആറുലക്ഷം രൂപ നല്‍കി. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടും വീടുകളിലെത്തി ചെക്ക് കൈമാറി.

മുസ്തഫാബാദിലെ അഷ്ഫാഖിന്റെ പിതാവ് അഗാസ്, മുഹമ്മദ് ഷഹ്ബാന്റെ പിതാവ് അസീസ് അഹമ്മദ്, ബ്രിജ്പുരിയില്‍ കൊല്ലപ്പെട്ട പ്രേംസിങ്ങിന്റെ ഭാര്യ സുനിത, കര്‍ദാംപുരിയില്‍ കൊല്ലപ്പെട്ട ഫൈസാന്റെ മാതാവ് കിഷ്മത്തുല്‍ എന്നിവര്‍ക്ക് ഒരുലക്ഷം രൂപവീതം സഹായം നല്‍കി. ഹാഷിം, ആമിര്‍ എന്നീ രണ്ട് മക്കളെ നഷ്ടപ്പെട്ട ബാബുഖാന് രണ്ടുലക്ഷം രൂപ നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News