കൊവിഡ്: ജില്ലയില്‍ 52 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസ് പുതുതായി പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രോഗ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകളും അതീവ ജാഗ്രതയും തുടരുമെന്ന് കലക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. ജില്ലയില്‍ 52 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആശുപത്രികളില്‍ ആരും നിരീക്ഷണത്തിലില്ല. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ സ്വയം നിരീക്ഷണത്തിന് വിധേയമാകണം. വിദേശ രാജ്യങ്ങളില്‍ നിന്നു വന്നവര്‍ ചുമ, തുമ്മല്‍, പനി എന്നീ രോഗ ലക്ഷ്ണങ്ങള്‍ കണ്ടാല്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പ് ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിനെ വിവരമറിയിക്കണം. ഫോണ്‍: 9946000493.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here