എസ്എഫ്ഐ മുൻ ഇടുക്കി ജില്ലാ സെക്രട്ടറി സാജൻ മാത്യു നിര്യാതനായി

എസ്എഫ്ഐ മുൻ ഇടുക്കി ജില്ലാ സെക്രട്ടറിയും സിപിഐഎം മൂന്നാർ ഏരിയ കമ്മിറ്റിയംഗവുമായ സാജൻ മാത്യു നിര്യാതനായി.

കോഴഞ്ചേരി ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വാഹനാപകടത്തിൽ സുഷുമ്ന നാഡിക്ക് ഗുരുതരമായി പരുക്കേറ്റ് അരയ്ക്ക് താഴേയ്ക്ക് തളർന്ന് സഹോദരി ഭർത്താവിന്റെ വീട്ടിൽ കഴിയുകയായിരുന്നു.

ഒരാഴ്ച മുമ്പാണ് രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന സാജന് ന്യൂമോണിയ പിടിപെടുകയും രക്തസമ്മർദ്ദം വളരെയധികം കുറയുകയും ചെയ്ത് ആരോഗ്യനില വഷളാകുക ആയിരുന്നു.

കെ.സി മാത്യു – മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. സംസ്കാരം നാളെ ഉച്ചക്കഴിഞ്ഞ് മൂന്നിന് മുണ്ടക്കയം മേലോരം സി.എസ്.ഐ പള്ളി സെമിത്തേരിയിൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News