കണ്ണൂരില്‍ കൊറോണ: വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ ബാധിച്ച രോഗിയു ണ്ടെന്ന് തെറ്റായ പ്രചരണം നടത്തുന്നതിനെതിരെ അന്വേഷണം നടത്തി നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ് പോലീസിൽ പരാതി നൽകി.

പരിയാരം സി.ഐ മുമ്പാകെയാണ് പരാതി സമർപ്പിച്ചത്. ഒരു വോയിസ് ക്ലിപ്പും വീഡിയോയുമാണ് സന്ദേശമായി പ്രചരിക്കുന്നത്.

ഇത് പകർത്തിയ സി.ഡി യും പോലീസിന് മുമ്പാകെ ഹാജരാക്കി. ബോധപൂർവം തെറ്റായ വാർത്ത പ്രചരിപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്താനുള്ള നീക്കം കർശനമായി തടയേണ്ടതുണ്ട്.

കൊറോണ സ്ഥിരീകരിച്ചതായി തെറ്റായ സന്ദേശം നൽകി പ്രചരിപ്പിക്കുന്ന വോയ്‌സ് സന്ദേശമാണ് ആദ്യം പ്രചരിപ്പിച്ചതെന്ന് കരുതുന്നു.

‘കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ 4 വയസ്സുള്ള കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു എന്നാണ് ഈ വോയ്‌സ് ക്ലിപ്പിൽ പറയുന്നത്. താനിപ്പോൾ എ.കെ.ജി ആശുപത്രിയിലാണെന്നും ആയത് സ്ഥിരീകരിച്ചതായി ആ ആശുപത്രിയിൽ അനൗൺസ് ചെയ്തു എന്നും എല്ലാവരും മാസ്‌ക്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ട തായുമാണ് ഈ വോയ്‌സ് ക്ലിപ്പിൽ പറയുന്നത്.

‘ഇതുസംബന്ധിച്ച് എ.കെ.ജി ആശുപത്രി അധികൃ തരുമായി സംസാരിച്ചപ്പോൾ അത്തരത്തിലൊരു അനൗൺസ്‌മെന്റ് നടത്തിയിട്ടില്ല എന്നാണ് അറിയാൻ സാധിച്ചത്.

അങ്ങനെയെങ്കിൽ ഇത്തരത്തിൽ തെറ്റായ കാര്യം വോയ്‌സ് സന്ദേശമായി നൽകി ആളുകളെ ഭീതിയിലാക്കാൻ ശ്രമിച്ചത് ബോധപൂർവമാണെന്ന് കരുതണം.

അത് സംശയാ സ്പദമാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശൂപത്രി, കൊറോണ രോഗിയെത്തിയാലും, ചികിത്സതേടിയെത്തുന്ന മറ്റ് രോഗികളെ ബാധിക്കാത്തവിധം കൊറോണ രോഗികൾക്ക് ചികിത്സ നൽകാൻ പാകത്തിൽ സുസജ്ജമാണ്. എന്നാൽ, നിലവിൽ കൊറോണ സ്ഥിരീകരിച്ച ആരും ഇവിടെ ചികിത്സയിലില്ല.

പ്രചരിക്കുന്ന മറ്റൊരു സന്ദേശം ആശുപത്രിയിൽ നടത്തിയ മോക്ക്ഡ്രിൽ സംബന്ധിച്ച വാർത്ത യിലെ ദൃശ്യങ്ങൾ ഉപയോഗിച്ചുള്ളതാണ്.

ഏതെങ്കിലും കൊറോണ സ്ഥിരീകരിച്ച രോഗിയെത്തി യാൽ ആശുപത്രിയിലുള്ള മറ്റ് രോഗികളെ ബാധിക്കാത്ത വിധം പ്രസ്തുത രോഗിയെ, നിശ്ചയിച്ച റൂട്ടുവഴി കൊറോണരോഗികൾക്കായുള്ള പ്രത്യേക ഐ.സി.യുവരെ എത്തിക്കുന്നത് വരെയുള്ള പഴുതടച്ച സജ്ജീകരണമൊരുക്കിയത് വിലയിരുത്തുന്നതിനായാണ് ഫെബ്രുവരി 7 ന് ആശുപത്രിയിൽ മോക്ക്ഡ്രിൽ നടത്തിയത്.

ഇത് ആശുപത്രിയിലെത്തുന്ന മറ്റുള്ളവർക്ക് സുരക്ഷയൊരുക്കി കൊറോണ രോഗിയെ ഐ.സി.യുവിൽ എത്തിച്ച് ചികിത്സ നൽകുമ്പോൾ സുരക്ഷാവീഴ്ചയില്ലെന്ന് ഉറപ്പാക്കാനായി മുൻകൂട്ടി നടത്തിയതാണ്. മോക്ക്ഡ്രിൽ നടത്തിയത് അന്ന് വാർത്തയായതുമാണ്.

ആശുപത്രിയിൽ മറ്റ് രോഗികൾക്ക് അവരുടെ ചികിത്സ തുടരാൻ കഴിയുന്നതിനൊപ്പം, അവരെ ബാധിക്കാത്തവിധം കൊറോണ സ്ഥിരീകരിച്ച രോഗിയെ ചികിത്സിക്കാൻ സുസജ്ജമാണെന്ന പ്രഖ്യാപനം കൂടിയായി അത് മാറിയതാണ്.

ഈ മോക്ക്ഡ്രില്ലിന്റെ വീഡിയോ ദുരുപയോഗം ചെയ്താണ് ഇപ്പോൾ കൊറോണ പരിയാരത്ത് സ്ഥിരീകരിച്ചു എന്ന നിലയിൽ തെറ്റായ കാര്യം പ്രചരിപ്പിച്ച് ഭീതി പടർത്തുന്നത്.

കൊറോണ സ്ഥിരീകരിക്കാതെ അത്തരത്തിൽ പ്രചരണം നടത്തി ആളുകളെ ഭീതിയിലാഴ്ത്തു ന്നവരെ കർശനമായി നേരിടുമെന്ന് സർക്കാർ നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയതാണ്.

എന്നിട്ടും തെറ്റായ സന്ദേശം പ്രചരിപ്പിച്ചത് ബോധപൂർവമായിത്തന്നെ കണക്കാക്കണമെന്നും അന്വേഷിച്ച് നിയമനടപടി സ്വീകരിക്കണമന്നും പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News