കൊറോണ: സൗദിയിലേക്ക് എത്തുന്നവര്‍ക്ക് ആരോഗ്യ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ആരോഗ്യമന്ത്രാലയം

കൊറോണ ബാധിച്ച രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്നവർക്ക് ആരോഗ്യസർട്ടിഫിക്കറ്റ് നിർബന്ധമാക്കി
സൗദി ആരോഗ്യ മന്ത്രാലയം.

പുതിയ വിസക്കും റീ എൻട്രിയിൽ നാട്ടിലേക്ക് പോയി രണ്ടാഴ്ചയിലധികം തങ്ങിയവർക്കും പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

സൗദി കോൺസുലേറ്റിന്റെ അംഗീകാരമുള്ള ആരോഗ്യകേന്ദ്രങ്ങളിൽനിന്ന് യാത്രയുടെ 24 മണിക്കൂർ മുമ്പ് എടുത്ത സർട്ടിഫിക്കറ്റ് മാത്രമേ സ്വീകരിക്കൂ.

ഇത്തരം സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് യാത്രക്കാർക്ക് ബോർഡിംഗ് പാസുകൾ നൽകേണ്ട ഉത്തരവാദിത്വം അതാത് എയർലൈനുകൾക്കായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കൊറോണ ബാധിച്ച രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഉത്തരവ് ബാധകമാണ്. സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കൊറോണ ബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്.

അതേസമയം, യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽനിന്ന് സൗദി അറേബ്യയിലേക്ക് കരമാർഗമുള്ള പ്രവേശനത്തിനു നിയന്ത്രണം ഏർപ്പെടുത്തി.

മൂന്ന് ഗൾഫ് അയൽരാജ്യങ്ങളിൽനിന്നു വരുന്ന ട്രക്കുകളെ കർശന പരിശോധനക്കു ശേഷമേ കടത്തിവിടുവെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി എസ്.പി.എ റിപ്പോർട്ട് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News