കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്ക്: സര്‍ക്കാര്‍ നടപടി ആരംഭിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും, സ്വകാര്യ ബസിന്‍റെ പെര്‍മിറ്റ് സസ്പെന്‍റ് ചെയ്യും

കെഎസ്ആർടിസിയുടെ മിന്നൽ പണിമുടക്കിൽ സർക്കാർ നടപടി ആരംഭിച്ചു. ഗതാഗതം തടസ്സപ്പെടുത്തിയ 19 ഡ്രൈവർമാരുടെ ലൈസെൻസ് റദ്ദാക്കാക്കുന്നതിനുള്ള നടപടി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു.

സംഭവങ്ങൾക്ക് തുടക്കം കുറിച്ച സ്വകാര്യ ബസ്സിന്‍റെ പെർമിറ്റ് സസ്പെന്‍റ് ചെയ്യുന്നതിനും വകുപ്പ് നടപടി സ്വീകരിച്ചു. കെഎസ്ആര്‍ടിസി 140 പേർക്ക് കാരണം കാണിക്കൽ നോട്ടീസും അയച്ചു.

കെ.എസ്.ആർ.ടി.സിയുടെ മിന്നൽ പണിമുടക്കിൽ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോർട്ട് വരുന്നത് വരെ കാത്ത് നിൽക്കാതെ വകുപ്പ്തല നടപടികൾ സ്വീകരിക്കാൻ ഗതാഗത മന്ത്രി നിർദേശിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പും കെഎസ്ആർടിസിയും നടപടികൾ ആരംഭിച്ചത്.

മിന്നൽ പണിമുടക്കിൽ പങ്കെടുത്ത് ഗതാഗത തടസപ്പെടുത്തിയ19 ഡ്രൈവർമാരുടെ ലൈസെൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചു. കൂടാതെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ച സ്വകാര്യ ബസ്സിന്‍റെ പെർമിറ്റ് റദ്ദാക്കാനും നടപടി സ്വീകരിച്ചു.

പലതവണയായി റൂട്ട് കട്ട് ചെയ്തു, ട്രിപ്പുകൾ മുടക്കി, 14 തവണഅമിത വേഗതയിൽ വാഹനമോടിച്ചു എന്നിവയും സ്വകാര്യ ബസ്സിനെതിരെ കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയിൽ സ്വകാര്യ ബസിനും 19 ഡ്രൈവർമാർക്കും ആർടിഒ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

കെഎസ്ആർടിസിയും നടപടികൾ ആരംഭിച്ചു. 140 പേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. 70 ഡ്രൈവർമാർ, 70 കണ്ടക്ടർമാർ എന്നിവർക്കാണ് നോട്ടീസ് നൽകിയത്. വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്ത് യാത്രാക്ളേശമുണ്ടാക്കിയെന്നാണ് നോട്ടീസ്.

ഒരു ജീവൻ നഷ്ടപ്പെട്ട സംഭവവും നോട്ടീസിൽ പരാമർശിക്കുന്നുണ്ട്. ഈ മാസം 4നാണ് തിരുവനന്തപുരത്ത് കി‍ഴക്കേകോട്ട മുതൽ തമ്പാനൂർ വരെ 5 മണിക്കൂറോളം കെഎസ്ആർടിസി മിന്നൽ പണിമുടക്ക് നടത്തി ഗതാഗതം തടസപ്പെടുത്തിയതും ഒരു ജീവൻ നഷ്ടപ്പെട്ടതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News