ചവറ എംഎല്‍എ എന്‍ വിജയന്‍പിളള അന്തരിച്ചു

ചവറ എംഎല്‍എ എന്‍ വിജയന്‍പിളള (69) അന്തരിച്ചു. വെളുപ്പിന് 3.05 ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ചവറ മടപ്പളളി വിജയമന്ദിരത്തില്‍ (കിഴക്കും തലയ്ക്കാൽ) മെമ്പര്‍ നാരായണ പിളളയുടെയും ഭവാനിയമ്മയുടെയും മൂത്ത മകനായി 1951-ല്‍ ഏപ്രില്‍ നാലിന് ജനിച്ചു.

ചവറ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം പുനലൂർ എസ് എൻ കോളേജ്, ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജിലുമായി ഉപരി പഠനവും നടത്തി. കലാലായ രാഷ്ട്രീയത്തിലൂടെ ഇടതു പക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായാണ് പൊതു രംഗത് പ്രവേശിച്ചത്. പിതാവിന്റെ മരണത്തോടെ വ്യവസായങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിലും ശ്രദ്ധിച്ചു.

കഠിന പരിശ്രമത്തിലൂടെ സഹോദരങ്ങളോടൊപ്പം ചേര്‍ന്ന് നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോട്ടലുകളും ടൂറിസം വ്യവസായ രംഗത്തും തനതായ വ്യക്തി മുദ്ര പതിപ്പിച്ചു. എൻ വിജയൻ പിള്ള എം എൽ എ യുടെ പിതാവായ മെമ്പർ ശ്രീ നാരായണപിള്ള മെമ്മോറിയൽ ട്രസ്റ്റിന്റെ പേരിൽ പ്രവൃത്തിക്കുന്ന കരുനാഗപ്പള്ളി വിജയ ഹോട്ടൽ, ശാസ്താംകോട്ട വിജയകാസ്റ്റിൽ, ചവറ വിജയ പാലസ്, ചവറ എം എസ് എൻ കോളേജ്, എംബിഎ കോളേജ് എന്നിവയുടെ മാനേജിങ് ഡയറക്ടർ ആണ് .

ചവറ പഞ്ചായത്തിൽ ആർ എസ് പി അംഗമായി മടപ്പള്ളി വാർഡിൽ നിന്നു രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ടു. തേവലക്കര ഡിവിഷനെ പ്രധിനിതീകരിച്ചു ജില്ലാ പഞ്ചായത്ത്‌ അംഗമായി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആയും പ്രവൃത്തിച്ചു. പിന്നീട് കോൺഗ്രസിൽ ചേരുകയും രാജിവച്ചു ഡി ഐ സിയിൽ ചേരുകയും ചെയ്തു.

തുടർന്നു ഡി ഐ സി വിട്ടു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി എം പിയിൽ ചേർന്ന് എൽ ഡി എഫ് സ്ഥാനാർഥിയായി ചവറയിൽ മത്സരിച്ചു വിജയിച്ചു. അടുത്തിടെ സി പി ഐ എമ്മിൽ ചേർന്നു. നിലവിൽ ജില്ലാ ഹ്യൂമൻ റിസോർസ് സഹകരണ സംഗം പ്രസിഡന്റ്‌ ആണ്.

ഭാര്യ : സുമാദേവി (കരുനാഗപ്പള്ളി പന്നിശ്ശേരിൽ കുടുംബാംഗം ). മക്കള്‍ : സുജിത്ത് (ഡോക്ടർ ), അഡ്വ. ശ്രീജിത്ത്, ശ്രീലക്ഷ്മി. മരുമകൾ : ഡോക്ടർ പാർവതി (കൊല്ലം അസ്സീസിയ മെഡിക്കൽ കോളേജ് ട്യൂട്ടർ )’ജയകൃഷ്ണൻ ( സോഫ്റ്റ്‌വെയർ എഞ്ചിനീയർ ), സഹോദരങ്ങള്‍: രമാദേവി, എൻ ചന്ദ്രൻപിള്ള, എൻ രാജൻപിള്ള, പരേതയായ മായ, എൻ ഉണ്ണികൃഷ്ണപിള്ള.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News