സ്വയം പ്രതിരോധത്തിന്റെ കരുത്തുമായി കല്യാശ്ശേരി പഞ്ചായത്തിലെ നാലായിരത്തോളം സ്ത്രീകള്‍

കണ്ണൂർ കല്യാശ്ശേരി പഞ്ചായത്തിലെ പെണ്ണുങ്ങൾ ഇനി ഉപദ്രവിക്കാൻ വരുന്നവരെ കൈക്കരുത്ത് കൊണ്ട് തന്നെ നേരിടും. ഇവിടെ നാലായിരത്തോളം സ്ത്രീകളാണ് സ്വയം പ്രതിരോധത്തിന്റെ വിവിധ മുറകൾ പരിശീലിക്കുന്നത്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ജെന്റിൽ വുമണ്‍ പദ്ധതി വഴിയാണ് വനിതകൾക്ക് സ്വയം പ്രതിരോധത്തിന്റെ വഴികൾ പരിശീലിപ്പിക്കുന്നത്.

കളി കല്യാശ്ശേരിയിലെ പെണ്ണുങ്ങളോട് വേണ്ട. ഉപദ്രവിക്കാൻ വരുന്നവർ നിമിഷ നേരം കൊണ്ട് നിലംപരിശാകും. നാലായിരത്തോളം സ്ത്രീകളാണ് ഇവിടെ സ്വയം പ്രതിരോധത്തിന്റെ പാഠങ്ങൾ അഭ്യസിക്കുന്നത്.സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇത്തരത്തിലുള്ള പരിശീലനം.

കണ്ണൂർ ജില്ലാ പഞ്ചായത്താണ് ജെന്റിൽ വുമൺ എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത്.കല്യാശ്ശേരി പഞ്ചായത്ത്,ജില്ലാ പോലീസ് എന്നിവയുടെ സഹകരണത്തോടെ 10 വയസ്സിനും അറുപതിനും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനം.

കരാട്ടെ,കുങ്ഫു,തൈകൊണ്ടോ തുടങ്ങിയവയിലെ അടവുകൾ ഉൾപ്പെടുന്നതാണ് പ്രതിരോധ മുറകൾ.യാത്രകളിൽ നേരിടുന്ന ഉപദ്രവങ്ങൾ,മാല ബാഗ് കവർച്ച,മാനഭംഗ ശ്രമം തുടങ്ങിയവ സ്വയം പ്രതിരോധത്തിലൂടെ നേരിടാൻ കഴിയും.പോലീസ് സേനയിലെ 4 വനിതകളാണ് പരിശീലനം നൽകുന്നത്.

സ്വയം പ്രതിരോധ മുറകൾക്കൊപ്പം മാനസിക കരുത്ത് വർധിപ്പിക്കാനുള്ള ക്ലാസുകളും നൽകുന്നു.സ്വയം കരുത്ത് തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള ആത്മവിശ്വാസം കൂടിയാണ് പരിശീലനത്തിലൂടെ ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here