ജീവിത വെല്ലുവിളിക്ക് മുന്നിലും മനക്കരുത്ത് കൊണ്ട് പൊരുതി നിന്ന സുബീന

കടുത്ത പ്രതിസന്ധികൾക്ക് മുന്നിലും ഏത് വലിയ ജീവിത വെല്ലുവിളിക്ക് മുന്നിലും തോറ്റ് കൊടുക്കാൻ മടിക്കുന്ന ചിലരുണ്ട്. അത്തരത്തിൽ തന്റെ സകല പ്രതിസന്ധികളേയും സ്വയം ആർജിച്ചെടുത്ത മനക്കരുത്ത് കൊണ്ടും, ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥത കൊണ്ടും നിസ്സാരമായി തോൽപ്പിച്ച ഒരാളാണ് ഇരിങ്ങാലക്കുടക്കാരി സുബീന റഹ്മാൻ.ഈ വനിതാ ദിനത്തിൽ സകല മനുഷ്യർക്കും പ്രചോദനമാവുകയാണ് സുബീന.

ജീവിത പ്രതിസസന്ധികളെ വെല്ലുവിളിക്കത്തക്ക കരുത്തുണ്ട് സുബീനയുടെ ഈ കരളുറപ്പുള്ള ചിരിക്ക്.സാമ്പത്തിക ബുദ്ധിമുട്ടുകളും ജീവിത പ്രശ്നങ്ങളും പെരുമഴ തീർത്തപ്പോഴും ഈ പെൺ കരുത്ത് പകച്ച് നിന്നിട്ടില്ല.

പൊതുവേ നാം ചെയ്യാൻ മടിക്കുന്നതും സമൂഹം ഇപ്പോഴും ഒരു അങ്കലാപ്പോടെ മാത്രം നോക്കി കാണുന്ന ശ്മശാനത്തിലെ മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ജോലിയാണ് സുബീനയുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്.തന്റെ ജീവിതത്തിലെ ആദ്യ ജോലിയെ തികഞ്ഞ സംതൃപ്തിയോടെ ആസ്വദിക്കുകയാണ് സുബീന

ഇരിങ്ങാലക്കുട എസ്.എൻ.ബി.എസ് സമാജം മുക്തിസ്ഥാനിലെ ജോലിയിൽ നിന്നും സാമ്പത്തികമായി സുബീനയ്ക്ക് ഇന്ന് സ്വയം പര്യാപ്തതയുണ്ട്,കുടുംബത്തിന്റെ കാര്യവും കുട്ടിയുടെ പഠനവും സ്വന്തം കാര്യവും നോക്കാൻ സുബീനയ്ക്ക് കഴിയുന്നുണ്ട്.

ആദ്യം കുടുംബത്തിൽ നിന്നടക്കമുണ്ടായിരുന്ന എതിർപ്പുകൾ പോലും മറികടക്കാൻ സുബീനയ്ക്ക് കഴിഞ്ഞത് ഈ മനക്കരുത്ത് ഒന്ന് കൊണ്ട് മാത്രമാണ്‌.ദിനം പ്രതി ആറോളം മൃതദേഹങ്ങളാണ് ഈ പൊതു ശ്മശാനത്തിലേക്ക് എത്തുക.രാവിലെ 6 മണി മുതൽ വൈകുന്നേരം 5 മണി വരെ സുബീന ശ്മശാനത്തിലുണ്ടാകും.

തന്റെ തൊഴിലിൽ ഒരല്പം പോലും വിരക്തിയില്ലായെ നന്നായി സമ്പാദിക്കുന്ന സുബീന റഹ്മാന്റെ ജീവിതയാത്ര സ്ത്രീകൾക്ക് എന്നതിനപ്പുറം ഏതൊരു മനുഷ്യനും ജീവിത പാഠ പുസ്തകമാണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here