ആശുപത്രി കിടക്കയിലും കടമകള്‍ നിർവ്വഹിച്ചു; ജനങ്ങൾ നെഞ്ചേറ്റിയ എംഎൽഎയ്ക്ക് വിട

ആശുപത്രി കിടക്കയിലും ചവറക്കാരുടെ എംഎൽഎയുടെ കടമ നിർവ്വഹിച്ച് എന്‍ വിജയൻ പിള്ള.
പാലം ഉടൻ തുറന്നുകൊടുക്കണം റോഡുകളുടെ നിർമ്മാണം എവിടെവരെയായി.എനിക്ക് വേണ്ടി കാത്തിരിക്കണ്ട മുകുന്ദപുരം പാലം തുറന്നു കൊടുക്കണം.ചവറ വിജയൻ പിള്ള കിടക്കയിലും ഇതു മാത്രമായിരുന്നു ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്.

മുക്കാട് പാലത്തിന്റെ കാര്യം എന്തായി ? എന്ന് മെനിഞ്ഞാന്നും വിജയൻപിള്ള ചോദിച്ചിരുന്നു.വള്ളത്തിൽ തുരുത്തിൽ പോകുമ്പോൾ ഭയന്നുപോയ വിജയൻപിള്ള അന്ന് തുരുത്ത് നിവാസികൾക്ക് നൽകിയ ഉറപ്പായിരുന്നു മുക്കാട് പാലം.

ആശുപത്രി കിടക്കയിൽ ഒരിക്കൽ മാത്രം വിതുമ്പി. മുഖ്യമന്ത്രിയെ കണ്ടപ്പോൾ മാത്രമായിരുന്നു വിജയൻപിള്ള വിതുമ്പിയത്.എന്നെ മനസ്സിലാകുന്നുണ്ടൊ എന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ മരിച്ചാലും മറക്കിലില്ലെന്നായിരുന്നു.കയ്യിൽ മുറുകെ പിടിച്ച് ചവറയുടെ നായകൻ പറഞ്ഞത്.

ജനങ്ങൾ നെഞ്ചേറ്റിയ എം.എൽ.എ.

നാല് പതിറ്റാണ്ടുകാലം ചവറയുടെ പൊതുരാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിന്ന എൻ വിജയൻ പിള്ള എം എൽ എ സൗമ്യമായ ഇടപെടലുകളിലൂടെ പ്രായഭേദമന്യേ ചവറക്കാരുടെ വിജയണ്ണനായും വിജയൻ പിള്ള ചേട്ടനായും ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിച്ച രാഷ്ട്രീയക്കാരനായിരുന്നു. ഏവരേയും സഹായിക്കാൻ മനസ്സുള്ള കാരുണ്യ പ്രവർത്തകൻ കൂടിയായിരുന്നു ഇദ്ധേഹം

നിറ പുഞ്ചിരിയാലാണ് തന്റെ മുന്നിൽ ആവലാതികളുമായി എത്തുന്നവരെ സ്വീകരിച്ചിരുന്നത്. മണ്ഡലത്തില്‍ വിജയന്‍ പിള്ളയ്ക്കുള്ള സ്വാധീനവും സാമുദായിക സ്വാധീനവും ജനകീയതയിലൂന്നിയ തന്റെ പ്രവർത്തനങ്ങളും

എം എൽ എയെന്ന പദവിയിലെത്തിക്കാൻ കാരണമായി. 2016 ൽ ഇടതു പക്ഷ സ്ഥാനാർത്ഥിയായി മത്സരിച്ച വിജയൻ പിള്ള തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന ബേബിജോണിന്റെ മകനായ ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി ചവറയെ ഞെട്ടിക്കുകയായിരുന്നു.

ആർഎസ്പിയുടെ തട്ടകത്തിൽ ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോണിനെ അട്ടിമറിച്ച് വിജയൻ പിള്ള നേടിയ വിജയം ശ്രദ്ധേയമായിരുന്നു. 6189 വോട്ടിനാണ് തൊഴിൽ മന്ത്രിയായിരുന്ന ഷിബു ബേബിജോണിനെ വിജയൻ പിള്ള അട്ടിമറിച്ചത്.

യുഡിഎഫില്‍ നിന്നും ചവറ തിരിച്ച് പിടിയ്ക്കുന്നതിന് വേണ്ടിയാണ് എല്‍ഡിഎഫ് സഖ്യകക്ഷിയായ സിഎംപി അരവിന്ദാക്ഷന്‍ വിഭാഗത്തിന് അന്ന് മണ്ഡലം നല്‍കിയത്. എൽഡിഎഫിൽ ആർഎസ്പിയില്ലാതെ വിജയൻ പിള്ള നേടിയ വിജയം ഇടതു ക്യാമ്പിൽ ഇരട്ടി മധുരമേകുകയും രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്യുകയുമുണ്ടായി.

ആ തിരഞ്ഞെടുപ്പിൽ വിജയൻ പിള്ള 64666 വോട്ടുകൾ നേടിയപ്പോൾ 58477 വോട്ടുകൾ മാത്രമാണ് ഷിബു ബേബി ജോണിന് ലഭിച്ചത്. ആർഎസ്പി കുത്തകയെന്ന് അറിയപ്പെടുന്ന ചവറയിൽ 2001 ലും 2011 ലുമാണ് ഷിബു ബേബി ജോണ്‍ വിജയിച്ചത്. 2006 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനോട് ഷിബു പരാജയപ്പെട്ടിരുന്നു. എന്നാൽ ഒന്നായ ആർ എസ് പി യോട് മത്സരിച്ചാണ് മിന്നും വിജയം നേടാൻ വിജയൻ പിള്ളക്ക് കഴിഞ്ഞത്.

Attachments area

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News