കോവിഡ്‌– 19; വിദേശ വിനോദസഞ്ചാര കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖത്ത് വിലക്ക്

കോവിഡ്‌– 19 പടരുന്ന സാഹചര്യത്തിൽ വിദേശ വിനോദസഞ്ചാര കപ്പലുകൾക്ക് രാജ്യത്തെ തുറമുഖങ്ങളിൽ സർക്കാർ പ്രവേശനാനുമതി നിഷേധിച്ചു. ശനിയാഴ്ച മംഗളൂരുവിൽ എത്തേണ്ടിയിരുന്ന കപ്പലിന് അവസാനനിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. ശനിയാഴ്ച യൂറോപ്പിൽനിന്ന് ദുബായ് വഴി മംഗളൂരു എത്തേണ്ട എം എസ്‌ സി ലിറിക്ക കപ്പലിലെ വിലക്കി .

31 വരെ കപ്പലുകൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ നങ്കൂരമിടാൻ അനുമതി നൽകരുതെന്ന് കേന്ദ്ര സർക്കാർ തുറമുഖ അധികൃതരോട് ആവശ്യപ്പെട്ടു . ഇതനുസരിച്ച്‌ കപ്പലുകളിലെ യാത്രക്കാർക്കും ടൂറിസ്റ്റ് ഓപ്പറേറ്റർമാർക്കും ജീവനക്കാർക്കും തുറമുഖ അധികൃതർ നോട്ടീസ് നൽകിയിട്ടുണ്ട്.

ലോക സഞ്ചാരത്തിന്റെ ഭാഗമായി മെയ് വരെ എട്ടു കപ്പലുകൾ മംഗളൂരു പുതിയ തുറമുഖത്ത് നങ്കൂരമിടാൻ നിശ്‌ചയിച്ചിട്ടുണ്ട്‌.. മാർച്ചിൽ നാലുകപ്പലുകളാണ് മംഗളൂരു തുറമുഖത്തെത്താൻ പദ്ധതിയിട്ടിരുന്നത്. ഇവയുടെ കപ്പിത്താൻമാർക്ക് നോട്ടീസ് നൽകി.

ഒക്ടോബറിൽ ആരംഭിച്ച വിനോദ സഞ്ചാര സീസണിൽ മംഗളൂരു തുറമുഖത്തുമാത്രം 11 കപ്പലുകൾ വിദേശ സഞ്ചാരികളെയുമായെത്തി. ഇപ്പോൾ അനുമതി നിഷേധിച്ചത് ഉത്തര കേരളത്തിലെ വിനോദസഞ്ചാരമേഖലക്ക് തിരിച്ചടിയാകും. മംഗളൂരുവിൽനിന്ന് ബേക്കൽ, ചിക്കമംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇത്തവണ ഹെലിക്കോപ്റ്റർ യാത്രയ്‌ക്കും സൗകര്യമുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News