സംസ്ഥാനത്ത് വീണ്ടും കൊവിഡ് 19 കേസ് സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയാലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ടയിലെ റാന്നി സ്വദേശികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അഞ്ച് പേരും നിലവില്‍ ഐസൊലേഷന്‍ വാര്‍ഡുകളില്‍ നിരീക്ഷണത്തിലാണ്.
ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യുആര്‍ 126 വിമാനത്തിലാണ് സംഘം വെനീസില്‍ നിന്ന് ദോഹയിലെത്തിയത്. ഇവിടെ നിന്ന് ഖത്തര്‍ എയര്‍വെയ്‌സിന്റെ ക്യുആര്‍ 514 എന്ന മറ്റൊരു വിമാനത്തിലാണ് മാര്‍ച്ച് 1ന് 3 പേരും കൊച്ചിയിലെത്തിയത്.
ഈ വിമാനങ്ങളില്‍ യാത്ര ചെയ്തവര്‍ എത്രയും വേഗം ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. വിവരം മറച്ചുവച്ചാല്‍ കടുത്തനടപടിയുണ്ടാകും. എന്തെങ്കിലും തരത്തിലുള്ള അസുഖമുള്ളവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. രോഗബാധ സംശയിക്കുന്നവര്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നും മന്ത്രി അറിയിച്ചു.
വിദേശത്ത് നിന്ന് നാട്ടിലെത്തുന്നവര്‍ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണമെന്ന കര്‍ശന നിര്‍ദേശം ഇവര്‍ പാലിച്ചിരുന്നില്ല. നാട്ടിലെത്തിയ ശേഷം ഇവര്‍ അടുത്ത ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തിയതുവഴിയാണ് 2 പേരിലേക്ക് കൂടി രോഗബാധയുണ്ടാകാന്‍ കാരണമായതെന്നും മന്ത്രി പറഞ്ഞു. വിദേശങ്ങളില്‍ നിന്നും നാട്ടിലെത്തുന്നവര്‍ അധികൃതരെ വിവരം അറിയിക്കാത്തത് കുറ്റകരമായി കാണുമെന്നും മന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.