കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പക്ഷികളെ നശിപ്പിക്കേണ്ടി വരുന്ന കർഷകർക്ക് ധനസഹായം നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ: കെ. രാജു അറിയിച്ചു. തുക സർക്കാർ തലത്തിൽ പിന്നീട് തീരുമാനിക്കും.
മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ 24 സ്ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കളക്ടറുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ വകുപ്പുകളുടെ ഏകോപനം നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം തന്നെ റാപ്പിഡ് റെസ്പോൺസ് ടീം രൂപീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരുന്നു. സെക്രട്ടറി തലത്തിൽ യോഗം ചേർന്ന് മന്ത്രി സ്ഥിതി വിലയിരുത്തിയിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.