വിജയന്‍പിള്ള ജനങ്ങള്‍ക്കും നാടിനും വേണ്ടി പ്രവര്‍ത്തിച്ച ജനകീയ നേതാവ്: കോടിയേരി ബാലകൃണന്‍

ജനങ്ങള്‍ക്കും നാടിനും വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ജനപ്രിയനേതാവായിരുന്നു എന്‍.വിജയന്‍പിള്ളയെന്ന്‌ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ചവറയിലെ എല്ലാ വിഭാഗം ജനങ്ങളെയും സ്വന്തം കുടുംബാംഗമായി കണ്ട ജനനേതാവിനെ നാട്ടുകാര്‍ ഏറെ സ്‌നേഹിച്ചിരുന്നു.

മൂന്നദശകത്തോളമായി ചവറയുടെ നാഡിമിടിപ്പിന്റെ ഭാഗമായിരുന്നു അദ്ദേഹം. എം.എല്‍.എ എന്ന നിലയില്‍ മണ്ഡലത്തിന്റെ വികസനത്തിനായി ബദ്ധശ്രദ്ധയോടെ ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തു.

വിജയന്‍പിള്ളയുടെ വേര്‍പാട്‌ ഇടതുപക്ഷ പ്രസ്ഥാനത്തിനും നാടിനും വലിയനഷ്ടമാണ്‌. വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News