കൊറോണ: ഒമാനില്‍ അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്കും പരിപാടികള്‍ക്കും വിലക്ക്

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഒമാനില്‍ അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്കും പരിപാടികള്‍ക്കും വിലക്ക്. നിലവില്‍ നടക്കാനിരിക്കുന്ന പരിപാടികള്‍ റദ്ദാക്കുകയോ നീട്ടിവെക്കുകയോ ചെയ്യണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് രോഗബാധയുടെ വ്യാപനമടക്കം വിഷയങ്ങള്‍ അവലോകനം ചെയ്യുന്നതിനുള്ള ആരോഗ്യമന്ത്രാലയം ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിനു പുറത്തുനിന്ന് അതിഥികള്‍ വരുന്ന സമ്മേളനങ്ങള്‍, പരിപാടികള്‍, ഒത്തുചേരലുകള്‍ എന്നിവ റദ്ദാക്കാനോ മാറ്റിവെക്കാനോ ആണ് കമ്മിറ്റി നിര്‍ദേശം നല്‍കിയതെന്ന് സര്‍ക്കുലറില്‍ പറയുന്നു. പെങ്കടുക്കുന്ന രാജ്യങ്ങളോ അതിഥികളുടെ എണ്ണമോ കണക്കിലെടുക്കാതെ എല്ലാത്തതരത്തിലുമുള്ള പരിപാടികള്‍ക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ നിര്‍ദേശം ബാധകമായിരിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതിയില്ലാതെ അവധി നല്‍കരുതെന്നും ആരോഗ്യമന്ത്രാലയം മറ്റൊരു സര്‍ക്കുലറില്‍  നിര്‍ദേശിച്ചു. വിദ്യാഭ്യാസ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, അല്ലെങ്കില്‍ ബന്ധപ്പെട്ട അധികൃതര്‍ എന്നിവരുമായി  കൂടിയാലോചിച്ച ശേഷമേ അവധി നല്‍കാന്‍ പാടുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News