‘വരുന്ന രാജ്യം യാത്രക്കാര്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ പ്രയാസം; പാസ്‌പോര്‍ട്ടില്‍ ഒരു സ്റ്റാമ്പിങ്ങും ഉണ്ടാകണമെന്നില്ല’

കൊച്ചി: വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ ഏതൊക്കെ രാജ്യം വഴി വരുന്നു എന്ന് സ്വയം വ്യക്തമാക്കിയില്ലെങ്കില്‍ കൊറോണ വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ അവതാളത്തില്‍ ആയേക്കാം. വിമാനത്താവളത്തിലെ തിരക്കിട്ട പരിശോധനയ്ക്കിടയില്‍ ഇത് കണ്ടെത്തുക എളുപ്പമല്ല.

പത്തനംതിട്ടയില്‍ ഇപ്പോള്‍ കൊറോണ സ്ഥിരീകരിയ്ക്കപ്പെട്ടവരെ ഇറ്റലിയില്‍ നിന്നുവന്നവരാണെന്നു വിമാനത്താവളത്തില്‍ തന്നെ കണ്ടെത്താമായിരുന്നു എന്ന എന്ന വാദം ശരിയല്ലെന്ന് ചൂണ്ടിക്കാണിയ്കപ്പെടുന്നു.

ഇതേപ്പറ്റി ആസ്ത്രേലിയയില്‍ നിന്ന് ഷിനോയ് ചന്ദ്രന്‍ ഫേസ് ബുക്കില്‍ എഴുതുന്നു:

കേരളത്തിൽ എയർപോർട്ടിൽ അധികൃതർ കൃത്യമായി പരിശോധിച്ചിരുന്നു എങ്കിൽ അവർ ഇറ്റലിയിൽ നിന്നും വന്നവർ ആയിരുന്നു എന്ന് കണ്ടെത്താമായിരുന്നു എന്ന വാദം തെറ്റായി തോന്നുന്നു.

ഉദാഹരണത്തിന് ഓസ്ട്രേലിയൻ പാസ്പോർട് ഉള്ളൊരാൾക്കു ഇവിടെ നിന്നും എൻട്രി / എക്സിറ്റ് ചെയ്യുമ്പോൾ പാസ്‌പോർട്ടിൽ ഒരു സ്റ്റാമ്പിങ്ങും ഉണ്ടാവില്ല . അവരുടെ e-പാസ്പോർട്ട്‌ ചിപ്പിൽ സ്കാൻ ചെയ്യുക മാത്രമേ ഉളളൂ. അതും പലയിടങ്ങളിലും ഓട്ടോമേറ്റഡ് ആണ് entry /exit ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News