ചവറ വിജയന്‍പിള്ളയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി

കൊല്ലം: ചവറയുടെ ജനകീയ എം.എല്‍.എ, എന്‍. വിജയന്‍പിള്ളയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിച്ചു. നാളെ രാവിലെ പത്തുമണിക്ക് വീട്ടുവളപ്പിലാണ് സംസ്‌കാരം.

കരള്‍ രോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന വിജയന്‍ പിള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ഭൗതികശരീരം കരുനാഗപ്പള്ളിയില്‍ നിന്ന് വിലാപയാത്രയായി ജന്മനാട്ടിലെത്തിച്ചു.

വിലാപയാത്ര കടന്നുവന്ന വഴികളില്‍ ആയിരകണക്കിനുപേര്‍ അവസാനമായി ഒരു നോക്കു കാണാനായി കാത്തുനില്‍പ്പുണ്ടായിരുന്നു. ആദ്യം സിപിഎം ചവറ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് മൃതദേഹം എത്തിച്ചത്. പാര്‍ട്ടിപതാക പുതപ്പിച്ച് വിജയന്‍പിള്ളക്ക് അഭിവാദ്യം അര്‍പ്പിച്ചു.

പിന്നീട് ചവറയിലെ എംഎല്‍എ ഓഫീസിലും, പഞ്ചായത്ത് ഓഫീസിലും പൊതുദര്‍ശനം.
സ്വവസതിയിലെത്തിച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു.

മന്ത്രിമാരായ കെകെ ശൈലജ, ജെ മേഴ്സിക്കുട്ടിയമ്മ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ അന്തിമോചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News