പെന്‍സില്‍ ലെഡ്ഡില്‍ പേരുകളും സൂക്ഷ്മ ശില്‍പ്പങ്ങളും തീര്‍ത്ത് അമല്‍

പത്തനംതിട്ട: ഇനി വേറിട്ടൊരു കലാകാരനെയും കലാരീതിയെയും പരിചയപ്പെടാം. പത്തനംതിട്ട കൊടുമണ്‍ സ്വദേശിയായ അമല്‍ ആണ് പെന്‍സില്‍ ലെഡ്ഡില്‍ പേരുകളും സൂക്ഷ്മ ശില്‍പ്പങ്ങളും തീര്‍ത്ത് ശ്രദ്ധ നേടുന്നത്. കേരളത്തിന് അകത്തും പുറത്തു നിന്നുമായി നിരവധി പേരാണ് ഇന്ന് അമലിനെ തേടി എത്തുന്നത്.

ഒരു നേരമ്പോക്കിന് വേണ്ടി തുടങ്ങിയതായിരുന്നു പെന്‍സില്‍ ലെഡ്ഡില്‍ ദേ,, ഇങ്ങനെ. എന്നാല്‍ കളി കാര്യമായെന്നു മനസിലായപ്പോള്‍ പത്തനംതിട്ട കൊടുമണ്‍ സ്വദേശിയായ അമല്‍ പിന്നീടൊന്നും ചിന്തിച്ചില്ല. രണ്ടും കല്‍പ്പിച്ച് കരവിരുതിന് മോഡി കൂട്ടി. പിന്നീട് തെളിഞ്ഞത് സൂക്ഷ്മമായ ശില്‍പ്പങ്ങളും പേരുകളും.

സമൂഹ മാധ്യമങ്ങളിലും ഇന്‍സ്റ്റാഗ്രാമിലും കൂടി അമല്‍ തന്റെ കരവിരുത് പോസ്റ്റ് ചെയ്തു. അതോടെ അമലിനെ തേടി ഇന്ന് നിരവധി പേരാണ് എത്തുന്നത്. സിവില്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ അമലിന്റെ കരവിരുതിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്.

പെന്‍സില്‍ ഡ്രോയിങ്ങിലും അമല്‍ ശ്രദ്ധ നേടി കഴിഞ്ഞു. ഒരാളെ സെക്കന്റുകള്‍ക്കുള്ളില്‍ കണ്ടാല്‍ മതി അമലിന്റെ ക്യാന്‍വാസില്‍ അയാളുടെ ചിത്രം റെഡി. പുതിയ മേഖലകളിലേക്ക് കടന്നാലും ഈ കലയെ കൈവിടില്ലെന്നു അമല്‍ ഉറപ്പിച്ചു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here