വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു

വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു.  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മീനാക്ഷിയാണ് മരിച്ചത്.
കാട്ടിക്കുളം നാരങ്ങാക്കുന്ന് കോളനി നിവാസിയാണ് മീനാക്ഷി. മാര്‍ച്ച് 5നാണ് മീനാക്ഷിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കുരങ്ങുപനി മരണമാണിത്.
വയനാട് ജില്ലയില്‍ ഇതിനോടകം 13 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. ഇതിൽ  ഒന്‍പതുപേര്‍ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങി. ബാക്കി മൂന്ന് പേർ ചികിത്സയിലാണ്.
കാടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും കാടതിർത്തിയില്‍ താമസിക്കുന്നവർക്കും ആരോഗ്യവകുപ്പ് അധികൃതര്‍ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞവർഷം വയനാട്ടില്‍ രണ്ട് പേർ രോഗം ബാധിച്ചു മരിച്ചു. രോഗം പടരാതിരിക്കാന്‍ കർശന നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിച്ചുപോരുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News