‘ഹലാല്‍ ലവ് സ്റ്റോറി’യുടെ മേക്കിങ് വീഡിയോ പുറത്ത്

ഹലാല്‍ ലവ് സ്റ്റോറിയുടെ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടു. പപ്പായ സിനിമാസിന്റെ ബാനറിന്‍ ആഷിഖ് അബു, ജെസ്‌ന ആശിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച് സകരിയ സംവിധാനം ചെയ്യുന്ന സിനിമയാണു ഹലാല്‍ ലൗ സ്റ്റോറി.

ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ശറഫുദ്ദീന്‍, ഗ്രേസ്സ് ആന്റണി, സൗബിന്‍ ശാഹിര്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മുഹ്‌സിന്‍ പരാരി, സകരിയ ചേര്‍ന്നാണു രചന നിര്‍വഹിച്ചിരിക്കുന്നത്.

അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീദ്ധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, ബിജിപാല്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതവും ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു. സിനിമയുടെ കലാസംവിധാനം അനീസ് നാടോടി നിര്‍വഹിച്ചിരിക്കുന്നു.

മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് റോണക്സ് സേവിയറാണു. വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ബെന്നി കട്ടപ്പന. സ്റ്റില്‍സ്സ് – രോഹിത്ത് കെ സുരേഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ദിനില്‍ ബാബു. മൂവി റിസര്‍ച്ച് &മാര്‍ക്കറ്റിംഗ് -ആതിര ദില്‍ജിത്ത്
കോ റൈറ്റര്‍ – ആഷിഫ് കക്കോടി. കോ പ്രോഡ്യൂസര്‍സ് – സകരിയ, മുഹ്‌സിന്‍ പരാരി, സൈജു ശ്രീദ്ധരന്‍, അജയ് മേനോന്‍. എന്നിവരാണു മറ്റു പ്രധാന അണിയറ പ്രവര്‍ത്തകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News