‘ഉറങ്ങി പോകേണ്ട’: ഡിവൈഎഫ്‌ഐയുടെ ജാഗ്രതാകേന്ദ്രം നടന്‍ ആസിഫലി ഉദ്ഘാടനം ചെയ്തു

കൊച്ചി: രാത്രി കാലങ്ങളിലെ ദീര്‍ഘദൂര യാത്രാ വാഹനങ്ങളുടെ സുരക്ഷയ്ക്കായി ദേശീയപാതയോരങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് ചുക്കുകാപ്പിയും വിശ്രമകേന്ദ്രവും ഒരുക്കി ഡിവൈഎഫ്‌ഐ.

`ഉറങ്ങിപ്പോകണ്ട’ എന്ന ക്യാമ്പയിനുമായി ഓരോ ജില്ലയിലും രണ്ട് ജാഗ്രതാകേന്ദ്രങ്ങളാണ് ഡിവൈഎഫ്‌ഐ ഒരുക്കിയിരിക്കുന്നത്. എറണാകുളം കളമശേരിയില്‍ ആരംഭിച്ച ആദ്യകേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്‍ ആസിഫലി നിര്‍വ്വഹിച്ചു.

ദീര്‍ഘദൂര യാത്ര ചെയ്യുന്ന ഡ്രൈവര്‍മാരെ ഉന്മേഷവാന്മാരാക്കാന്‍ സംസ്ഥാനത്തെ ദേശീയ പാതയോരങ്ങളില്‍ ഇനിമുതല്‍ ഉറക്കമിളച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമുണ്ടാകും. നല്ല ഒന്നാന്തരം ചുക്കുകാപ്പിയും വിശ്രമ കേന്ദ്രവും ഒരുക്കി.

രാത്രി യാത്രയിലെ മയക്കങ്ങള്‍ പലപ്പോഴും വന്‍ ദുരന്തമായി മാറുന്ന സാഹചര്യത്തിലാണ് `ഉറങ്ങിപ്പോകണ്ട’ എന്ന പുതിയ ക്യാമ്പയിന് ഡിവൈഎഫ്‌ഐ തുടക്കമിട്ടത്. കളമശേരി പ്രീമിയര്‍ ജംഗ്ഷനില്‍ ആരംഭിച്ച ആദ്യജാഗ്രതാകേന്ദ്രത്തിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്‍ ആസിഫലി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് രാത്രികാല വാഹനാപകടങ്ങള്‍ നിരവധി ജീവനുകള്‍ നഷ്ടപ്പെടുത്തിയ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ പുതിയ ക്യാമ്പയിന് തുടക്കമിട്ടതെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം.

രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 5 മണി വരെയാണ് ചുക്കുകാപ്പി വിതരണം. ഓരോ ജില്ലയിലെയും പ്രധാനപാതകളില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാനും ആലോചനയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here