കൊറോണ: പത്തനംതിട്ടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി; ഐസൊലേഷന്‍ കിടക്കകളും വെന്റിലേറ്ററും സജ്ജമാണെന്ന് മന്ത്രി ശൈലജ ടീച്ചര്‍

പത്തനംതിട്ട: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രോഗികളുമായി നേരിട്ട് ഇടപഴകിയവരെ ഉള്‍പ്പെടുത്തി ആദ്യപട്ടിക തയ്യാറാക്കി.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ കണ്ടെത്തും. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ പോലുള്ള ചടങ്ങുകള്‍ ഉണ്ടെങ്കില്‍ മാറ്റി വെയ്ക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഒരേ സമയം 5 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഇന്നലെ രാത്രി നേരിട്ടെത്തി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

58 പേര്‍ രോഗബാധിതരുമായി നേരിട്ട് ഇടപഴകിയിട്ടുണ്ടെണ് കണ്ടെത്തി. 164 പേര്‍ നേരിട്ട് അല്ലാതെയും ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ കണ്ടെത്തും.

വൈറസ് ബാധിതര്‍ ഉള്‍പ്പെടെ ആശുപത്രിയില്‍ കഴിയുന്ന 10 പേരുടെ ആരോഗ്യ നില തൃപ്തികരമാണ്. 70 ഐസൊലേഷന്‍ കിടക്കകളും വെന്റിലേറ്ററും സജ്ജമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ജില്ലയില്‍ നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ പോലുള്ള ചടങ്ങുകള്‍ ഉണ്ടെങ്കില്‍ മാറ്റി വയ്ക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ 3 ദിവസം അവധി പ്രഖ്യാപിച്ചു.

എന്നാല്‍ പരിക്ഷകള്‍ക്ക് മാറ്റമില്ല. ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് അധികൃതര്‍, വിവിധ വകുപ്പ് ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും മന്ത്രി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here