കേരളത്തിന്‍റെ കൊറോണ പ്രതിരോധം ക്യാമറയില്‍ പകര്‍ത്തി ഷാക്കിര്‍; ‘ഇവിടെ എല്ലാം സേഫാണ്’

കണ്ണൂര്‍: നാലുമാസം മുമ്പാണ്‌ ബൈക്കിൽ ലോകസഞ്ചാരത്തിന്‌ ഇരിട്ടി വികാസ് നഗറിലെ ഷാക്കിര്‍ സുബ്ഹാന്‍ കണ്ണൂരിൽനിന്ന് പുറപ്പെട്ടത്.

ഇറാനില്‍നിന്ന്‌ അസര്‍ബൈജാനിലേക്കുള്ള യാത്രക്കിടെ കൊറോണ ആശങ്ക പടർന്നതിനാൽ സാഹസിക സഞ്ചാരം മതിയാക്കി നാട്ടിലേക്ക് തിരിച്ചു. ബൈക്ക് കസ്റ്റംസിനെ ഏല്‍‌പ്പിച്ച് ഷാക്കിര്‍ കണ്ണൂരിലേക്ക് വിമാനം കയറി.

വിമാനമിറങ്ങിയതുമുതലുള്ള സംഭവങ്ങള്‍ ഷാക്കിര്‍ തന്റെ ‘മല്ലൂ ട്രാവലര്‍’ യൂട്യൂബ് വ്‌ളോഗിൽ പകർത്തി. കണ്ണൂരില്‍ വിമാനമിറങ്ങിയശേഷം ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു.

കോവിഡ് 19 രോഗബാധയുണ്ടോയെന്ന സംശയം നീക്കണമായിരുന്നു. ഉടൻ സര്‍ക്കാര്‍ ആംബുലന്‍സെത്തി ഷാക്കിറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു.

വിമാനത്താവളത്തിൽനിന്ന് സര്‍ക്കാര്‍ ആംബുലന്‍സില്‍ ഐസൊലേഷന്‍ വാര്‍ഡിലേക്കുള്ള യാത്രയും തുടര്‍ പരിശോധനകളുമെല്ലാം വ്‌ളോഗിലുണ്ട്‌.

രക്ത, സ്രവ സാമ്പിളെടുത്ത് ആലപ്പുഴയില്‍ പരിശോധനക്കയക്കുന്ന സമഗ്ര പരിശോധനാ രീതികളടക്കം കേരളത്തിന്റെ കൊറോണാ പ്രതിരോധപ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഷാക്കിറിന്റെ വീഡിയോ ലോകം കണ്ടു.

പരിശോധനകളിൽ ഷാക്കിറിന്റെ ഫലം നെഗറ്റീവാണെന്ന്‌ സ്ഥിരീകരിച്ചു. ഞായറാഴ്ച ഷാക്കിർ ഐസൊലോഷൻ വാർഡ് വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News