ആറ്റുകാല്‍ പൊങ്കാലയ്ക്കൊരുങ്ങി അനന്തപുരി; ജാഗ്രതയോടെ ആരോഗ്യ വകുപ്പ്

ലക്ഷക്കണക്കിന് സ്ത്രീകള്‍ പങ്കെടുക്കുന്ന ആറ്റുകാല്‍ പൊങ്കാല ഇന്ന്. ജില്ലയ്ക്കകത്തും പുറത്തുനിന്ന് അനേകം ആ‍ളുകളാണ് ആറ്റുകാല്‍ പൊങ്കാലയ്ക്കായി തലസ്ഥാന നഗരിയിലെത്തിയിരിക്കുന്നത്.

ആറ്റുകാല്‍ ക്ഷേത്രത്തിന് ഇരുപത് കിലോമീറ്റര്‍ ചുറ്റ‍ളവിലാണ് ഭക്തര്‍ പൊങ്കാല അടുപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിടെ 10: 20 ന് യാഗ ശാലകളില്‍ നിന്നും പൊങ്കാല അടുപ്പുകളിലേക്ക് തീപകരും.

എന്നാല്‍ കേരളത്തില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത സുരക്ഷയും നിര്‍ദേശങ്ങളുമാണ് ആരോഗ്യ വകുപ്പ് ആറ്റുകാല്‍ പൊങ്കാലയ്ക്കായി എത്തുന്നവരുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ പൊങ്കാലയ്ക്ക് എത്തുന്ന പലരും മാസ്കുകള്‍ പോലും ധരിക്കാത്തതും ശ്രദ്ധയിപ്പെട്ടിട്ടുണ്ട്

ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍

* രോഗലക്ഷണമുള്ളവര്‍ പൊങ്കാലയിടാന്‍ എത്താതിരിക്കുക
* വിദേശത്ത് നിന്ന് വന്നവര്‍ വീട്ടില്‍ തന്നെ പൊങ്കാലയിടുക
* ഹോട്ടലില്‍ താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടുക
* പൊങ്കാലയ്ക്ക് എത്തുന്നവര്‍ മാസ്ക് ധരിക്കുക
* തോര്‍ത്ത് ടൗവ്വല്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പൊങ്കാല സ്ഥലങ്ങളില്‍ പരസ്പരം കൈമാറാതിരിക്കുക
* വ്യക്തി ശുചിത്വം പാലിക്കുക, കുട്ടികളെ പൊങ്കാല ഇടങ്ങളില്‍ കൊണ്ടുവരാതിരിക്കുക,
* ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News