കൊറോണ: കൊച്ചിയില്‍ മൂന്നുവയസുള്ള കുട്ടിക്ക് രോഗബാധ; പത്തനംതിട്ടയില്‍ 15 പേര്‍ ആശുപത്രിയില്‍

കൊച്ചിയില്‍ ഒരാള്‍ക്ക് കൂടി കൊറോണ രോഗ ബാധ. മൂന്നുവയസുകാരനാണ് കൊറോണ രോഗ ബാധ സ്ഥിരീകരിച്ചത്.

ഇറ്റലിയില്‍ നിന്നും കൊച്ചിയിലെത്തിയ കുഞ്ഞിനാണ് രോഗ ബാധ കണ്ടെത്തിയത്. മാതാപിതാക്കളുടെ ശ്രവം പരിശോധനയ്ക്കയച്ചു.

വിമാനത്തില്‍ ഒപ്പം യാത്ര ചെയ്തവരെ കണ്ടെത്തി ഇവര്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

കഴിഞ്ഞ ശനിയാഴ്ച എമിറേറ്റ്സ്-503 വിമാനത്തിലാണ് കുട്ടി നെടുമ്പാശേരിയില്‍ എത്തിയത്. വിമാനത്തിലെ സഹയാത്രികര്‍ പരിശോധനയ്ക്കെത്തണമെന്ന് ആരോഗ്യ വകുപ്പ്. ഇതോടെ കേരളത്തില്‍ രോഗ ബാധിതരുടെ എണ്ണം ആറായി. അതേസമയം പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അതേസമയം കൊറോണ സംശയത്തെ തുടര്‍ന്ന് പത്തനംതിട്ടയില്‍ 15 പേര് ആശുപത്രിയില്‍. ജില്ലാ ആശുപത്രിയില്‍ 2 സ്ത്രീകള്‍ അടക്കം 4 പേരെ പ്രവേശിപ്പിച്ചു. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ 2 പേര് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 9 പേര്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News