കൊറോണ: സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിത കാലത്തേക്ക് അടച്ചു

കോവിഡ് 19 (കൊറോണ) വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സൗദി അറേബ്യയില്‍ നാളെ (തിങ്കള്‍) മുതല്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനിശ്ചിതകാലത്തേക്ക് അവധി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

വിദ്യാര്‍ഥികളുടെ ആരോഗ്യ സംരക്ഷണം മുന്‍ നിര്‍ത്തിയുള്ള ഈ നടപടി രാജ്യത്തെ എല്ലാ പ്രവിശ്യകളിലെയും പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ക്കും ബാധകമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിസമയത്ത് മന്ത്രാലയത്തിന്റെ Vschool.sa പോര്‍ട്ടല്‍ വഴി വിദൂര വിദ്യാഭ്യാസം നടപ്പാക്കാവുന്നതാണ്. പാഠ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചിത ടിവി ചാനലുകളും യൂടൂബും ഉപയോഗപ്പെടുത്താം.

എന്നാല്‍ സ്‌കൂള്‍ അടക്കുന്നത് കാരണം ആശങ്കപ്പെടേണ്ടതില്ലെന്നും കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണിതെന്നും ജാഗ്രത സമിതിയുടെ കൃത്യമായ വിലയിരുത്തലിന് ശേഷമേ സ്‌കൂളുകള്‍ തുറക്കുകയുളളൂവെന്നും മന്ത്രാലയം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here