അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വമ്പന്‍ ഇടിവ്

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ വമ്പന്‍ ഇടിവ്. ബ്രന്‍റ് ക്രൂഡ് വില 31.5ശതമാനം(14.25 ഡോളര്‍) ഇടിഞ്ഞ് ബാരലിന് 31.02 ഡോളര്‍ നിലവാരത്തിലെത്തി.

1991 ജനുവരി 17നുശേഷം ഒറ്റയടിക്ക് ഇത്രയും ഇടിവുണ്ടാകുന്നത് ഇതാദ്യമായാണ്. ഒന്നാം ഗള്‍ഫ് യുദ്ധത്തിന്റെ ഭാഗമായാണ് അന്ന് വിലയിടിഞ്ഞത്. 35.75 ഡോളര്‍ നിലവാരത്തിലാണ് അന്ന് വ്യാപാരം നടന്നത്.

വിപണിയില്‍ ആവശ്യം കുത്തനെ ഇടിഞ്ഞതിനെതുടര്‍ന്ന് റഷ്യയുമായി മത്സരിച്ച് സൗദി എണ്ണവില കുത്തനെ കുറച്ചതിനെ തുടര്‍ന്നാണ് വില കൂപ്പുകുത്തിയത്. കൊറോണമൂലമുള്ള ഡിമാന്‍റ് കുറവ് പരിഗണിച്ച് ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും റഷ്യ അനുകൂല നിലപാടല്ല സ്വീകരിച്ചത്.

കൊറോണ കാരണം ആഗോള വിപണിയിൽ അസംസ്കൃത എണ്ണക്കുള്ള ഡിമാൻഡ് കുറഞ്ഞതിനെ തുടർന്ന് വില 20 ഡോളർ വരെയായി കുറയാൻ സാധ്യതയുണ്ടെന്നാണ് ഗോൾഡ്മാൻ സാക്‌സ് ഗ്രൂപ്പിന്‍റെ വിലയിരുത്തല്‍.

അന്താരാഷ്ട്ര വിപണിയിലെ വിലയിടിവ് കേരള വിപണിയിലും പ്രതിഫലിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ ഒന്നരരൂപയോളം കുറഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News